അദ്ദേഹത്തെ കൂടെ കണ്ടില്ലെങ്കില്‍ ഉടനെ തന്നെ ഡിവോഴ്‌സ് ആണോ എന്ന് ചോദിക്കും. എന്താണെന്നറിയില്ല, അവര്‍ക്കുള്ള മറുപടിയാണിത്; ശ്രീക്കുട്ടി

ശ്രീക്കുട്ടി എന്ന സീരിയല്‍ താരത്തെ ഏവര്‍ക്കും അറിയാവലുന്നതാണ്. ഓട്ടോ ഗ്രാഫിലെ മൃദുലയായി എത്തിയ നടി ഇന്നും ആരാധകരുടെ മനസില്‍ തന്നെ ഇടം നേടിയിരിക്കുകയാണ്. കുറച്ച് നാളുകള്‍ക്ക മുന്‍പാണ് താരം സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായത്. താരത്തിന് യൂ ട്യൂബ് ചാനലുമപുണ്ട്. ഓട്ടോഗ്രാഫിന്‍രെ സമയത്ത് തന്നെ താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നും പതിനെട്ടാമത്തെ വയസില്‍ തന്നെക്കാല്‍ പത്ത് വയസിലധികമുള്ള ആളെ വിവാഹം കഴിച്ചുവെന്നും ആ തീരുമാനം ശരിയായിരുന്നില്ലായെന്നു തനിക്ക് തോന്നിയിട്ടില്ലെന്നും താരം പറഞ്ഞിട്ടുണ്ട്.

വളരെ സന്തോഷത്തോടെയാണ് താരം ഇപ്പോഴും കഴിയുന്നത്. കൂട്ടിന് ഒരു മകളുമുണ്ട്. സന്തുഷ്ടകരമായ കുടുംബജീവിതമാണ് തന്റേതെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. യൂ ട്യൂബില്‍ വിശേഷങ്ങള്‍ പങ്്കിടുന്ന ശ്രീക്കുട്ടി അടുത്തിടെ പങ്കിട്ട വീഡിയോകളില്‍ ഭര്‍ത്താവിനെ കാണാതിരുന്നത് ഇരുവരും തമ്മില്‍ വേര്‍ പിരിഞ്ഞോ എന്ന ചോദ്യത്തിലേയ്ക്ക് എത്തിയിരുന്നു.

എന്താണെന്നറിയില്ല, അദ്ദേഹത്തെ കൂടെക്കണ്ടില്ലെങ്കില്‍ ഉടനെ തന്നെ ഡിവോഴ്സ് ചര്‍ച്ച വരുമെന്നായിരുന്നു താരം പറഞ്ഞത്. തങ്ങള്‍ പിരിഞ്ഞിട്ടില്ലായെന്നും രണ്ട് പരമ്പരകളിലായി ജോലി ചെയ്യുന്നതിന്റെ തിരക്കിലാണ് ഏട്ടനെന്നും വീഡിയോകളില്‍ വരാനും അദ്ദേഹത്തിന് ഇഷ്ടമില്ലെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.

ഞാന്‍ ഡിവോഴ്സായോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും ഏട്ടന്‍ അതിരാവിലെ വര്‍ക്കിന് പോയാല്‍ രാത്രിയാണ് തിരിച്ചെത്തുന്നത്. ഏട്ടന്‍ വീട്ടിലുള്ള ദിവസം പറ്റിയാല്‍ വീഡിയോ എടുക്കാമെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.

Comments are closed.