ശ്രീവിദ്യ ആത്മാര്‍ഥമായി ഒരുപാട് പേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു, ഉറക്കം പോലുമില്ലാത്ത അവസ്ഥയിലൂടെ ശ്രീവിദ്യ കടന്നു പോയിരുന്നു; ശ്രീലത

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ് ശ്രീവിദ്യ. ശ്രീവിദ്യയുടെ ജീവിതം തന്നെ ഒരു സിനിമാക്കഥ പോലെ തന്ന ആയിരുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും മാത്രം അറിയുന്ന വ്യക്തിയായിരുന്നു ശ്രീവി ദ്യ. നടിക്കുപരി നല്ല ഗായികയുമായിരുന്നു അവര്‍. എന്നിരുന്നാലും നടിയെന്ന നിലയിലാണ് ശ്രീവിദ്യ പ്രശസ്തി നേടിയത്. കച്ചേരികളും ശ്രീവിദ്യ നടത്തുമായിരുന്നു. മലയാള സിനിമയില്‍ ഇന്നും മായാത്ത പ്രഭാവം തന്നെയാ ണ് അവര്‍. സ്‌നേഹം കൊണ്ടു തന്നെ ശ്രീവിദ്യയെ പലരും ചതിച്ചിരുന്നു. പല താരങ്ങളും സംവിധായകരും ശ്രീ വിദ്യയെ പറ്റി പറഞ്ഞിരുന്നു.

ഇപ്പോഴിതാ കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി ശ്രീലത ശ്രീവിദ്യയെ പറ്റി പറഞ്ഞിരിക്കുകയാണ്. ശ്രീവിദ്യയും ശ്രീലതയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് ശ്രീവിദ്യ അസുഖ ബാധിതയായിരുന്നു. അത് കൊണ്ട് ഉറക്കം പോലുമില്ലാത്ത അവസ്ഥയിലൂടെയാണ് ശ്രീവിദ്യ കടന്ന് പോയത്. ആ സമയത്ത് ശ്രീവിദ്യ യ്ക്ക് ആശ്വാസമായത് സംഗീതമായിരുന്നു. ശ്രീവിദ്യ വളരെ സെന്‍സിറ്റീവാണ്. ആത്മാര്‍ഥമായി എല്ലാ കാര്യ ങ്ങളും വിശ്വസിക്കും.

ഒരുപാട് പേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു. അതാണ് വിദ്യയുടെ ജീവിതത്തില്‍ സംഭ വിച്ചത്. കമല്‍ ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ചടക്കം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ശ്രീവിദ്യയുടെ അമ്മ വലിയൊരു പാട്ടുകാരിയാണ്. എന്നാല്‍ വിദ്യ പാടും എന്നല്ലാതെ പാട്ടിനോട് അത്ര താല്‍പ ര്യം കാണിച്ചിരുന്നില്ല. പിന്നെ അസുഖങ്ങളൊക്കെ വന്നതിന് ശേഷം ഇവിടെ താമസിക്കുമ്പോള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഉറക്കം വരുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്.

ആ സമയത്ത് ഞങ്ങള്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഉറക്കം വരുന്നില്ലെങ്കില്‍ വിദ്യയ്ക്ക് പാട്ട് അറിയാമല്ലോ, അതിലേക്ക് ശ്രദ്ധിക്കാന്‍ പറഞ്ഞു. അങ്ങനെ പാട്ട് പാടുകയും എഴുതാനുമൊക്കെ തുടങ്ങി. ഇടയ്ക്കിടെ രാഗങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ് കൊടുക്കുമാ യിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ ആ വേദനയില്‍ നിന്ന് കുറച്ചെങ്കിലും സമാധാനം കണ്ടെത്തിയത്.

Comments are closed.