ചെറുപ്പത്തില്‍ അമ്മ കൂടെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അമ്മയെ ഒരിക്കലും മിസ് ചെയ്തിട്ടില്ല; ശ്രീസംഖ്യ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമായിരുന്നു കതല്‍പ്പന. കോമഡി റോളുകളും നായിക വേഷങ്ങളും ക്യാരക്ടര്‍ റോളുകളും അമ്മ വേഷങ്ങളുമെല്ലാം താരം വളരെ ഭംഗിയായി ചെയ്്തു. പെട്ടെന്നായിരുന്നു നടി കല്‍പ്പനയുടെ മരണം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങി നായി പോവുകയും ഹൃദയ സ്തംഭനം മൂലം മരിക്കുകയും ചെയ്യുകയായിരുന്നു താരം. മലയാള ത്തിന് പുറമേ തമിഴിലും താരം സജീവമായിരുന്നു. കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ ഇപ്പോള്‍ അഭിനയത്തില്‍ വളരെ സജീവമാണ്. ചെറിയമ്മ ഉര്‍വ്വശിക്കൊപ്പമായിരുന്നു ശ്രീ സംഖ്യയുടെ അരങ്ങേറ്റം. തനിക്ക് മൂന്ന് അമ്മമാരാണ്.

ഇന്‍ഡ്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മയെ പറ്റി താരം തുറന്ന് പറയുന്നത്. പഠിക്കാ തെ ഒന്നിനും ഇറക്കില്ലെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. എങ്ങനെയെങ്കിലും പഠിച്ചേ പറ്റൂ എന്ന അവസ്ഥയിലായി.പിന്നീട് കോളേജൊക്കെ തീര്‍ത്ത് വന്നപ്പോഴേക്കും എനിക്ക് ഇനി പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ നാല് വര്‍ഷം ഞാന്‍ ഡ്രാമാ ക്ലാസും ട്രെയിനിങ്ങും ഒക്കെയായി പോയി. അതിനു ശേഷമാണ് ജയന്‍ സാറിന്റെ സിനിമ വരുന്നത്.

കംഫര്‍ട്ടബിള്‍ ആയ സ്‌ക്രിപ്റ്റ് ആയി രുന്നു. അങ്ങനെയാണ് അതിലേയ്ക്ക് എത്തുന്നത്. തന്റെ അമ്മ ഇല്ലെങ്കിലും തനിക്കെല്ലാ പിന്തു ണയുമായി മറ്റ് രണ്ട് അമ്മമാര്‍ ഒപ്പമുണ്ട്. ബിഹൈന്‍ഡ് സ്‌ക്രീനില്‍ എനിക്ക് എല്ലാ പിന്തുണയും തന്ന് വല്യമ്മ കാര്‍ത്തു ഒപ്പമുണ്ടാ യിരുന്നു.

ഓണ്‍ സ്‌ക്രീനില്‍ ചെറിയമ്മയും ഉണ്ട്. ചെറുപ്പത്തില്‍ അമ്മ കൂടെ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അമ്മയെ ഒരിക്കലും മിസ് ചെയ്തിട്ടില്ല. അമ്മൂമ്മ വളര്‍ത്തിയതി നാല്‍ തന്നെ അമ്മ കൂടെ ഇല്ലാത്തത് വലിയ സങ്കടമായിരുന്നില്ല. അമ്മയെയും ചെറിയമ്മയെയും കാത്തുവിനെയുമൊക്കെ സിനിമയില്‍ കാണുന്നത് വലിയ സന്തോഷമായിരുന്നു. ഇവരെ സിനി മയില്‍ കാണുന്നത് സന്തോഷമായിരുന്നു. സ്‌കൂളില്‍ ഒക്കെ പോയി, കൂട്ടുകാരോടൊക്കെ വലിയ സന്തോഷത്തില്‍ പറയുമായിരുന്നുവെന്നും ശ്രീ സംഖ്യ പറയുന്നു.

Articles You May Like

Comments are closed.