ഈ പറയുന്ന സംഘടനകളൊന്നും ഇതുവരേയും എനിക്കൊന്നും ചെയ്തു തന്നിട്ടില്ല. ഇവരാരും എന്നെ സഹായിച്ചിട്ടില്ല, അമ്മയില്‍ അംഗത്വമില്ലാത്തതിന്റ കാരണം മറ്റൊന്നാണ് ; മനസ് തുറന്ന് ശ്രീനാഥ് ഭാസി

മലയാളി സിനിമാ പ്രേമികള്‍ക്ക് വലിയ ഇഷ്ടമുള്ള താരം തന്നെയാണ് ശ്രീനാഥ് ഭാസി. സഹ വേഷങ്ങളും കോമ ഡി വേഷങ്ങളും നായക വേഷങ്ങളുമെല്ലാം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലഹരി ഉപയോഗവും നിര്‍മ്മാതാക്കളോടുള്ള മോശം പെരുമാറ്റവും കൊണ്ട് ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടു ത്തിയത്. തന്‍രെ നിലപാട് എല്ലായിടത്തും തുറന്ന് പറയുന്നതിനാല്‍ തന്നെ ഒരു റിബല്‍ എന്ന നിലയിലാണ് ശ്രീനാഥിനെ സിനിമയിലെ പലരും കാണുന്നത്. ഇപ്പോഴിതാ ഗ്രഹ ലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സംഭവിച്ചതിനെ പറ്റി ശ്രീനാഥ് ഭാസി മനസ് തുറക്കുകയാണ്. അമ്മ എന്ന സംഘടനയില്‍ അംഗത്മില്ലാത്തതിനെ പറ്റിയും താരം പറയുന്നുണ്ട്. അമ്മയില്‍ നിന്ന് അന്ന് അംഗത്വമെടുക്കാന്‍ ഒരു ലക്ഷം വേണമായിരുന്നു.

അത്രയും പണം അന്ന് എനിക്ക് കിട്ടില്ലായിരുന്നു. കുമ്പളങ്ങി നൈറ്റ്സും കപ്പേളയുമൊക്കെ കഴിഞ്ഞപ്പോഴാണ് കാശ് കിട്ടിത്തുടങ്ങിയത്. ഈ പറയുന്ന സംഘടനകളൊന്നും ഇതുവരേയും എനിക്കൊന്നും ചെയ്തു തന്നിട്ടില്ല. ഇവ രാരും എന്നെ സഹായിച്ചിട്ടില്ല. വിലക്കാന്‍ സംഘടനകള്‍ക്ക് അവകാശമില്ലെന്ന് അറിയാവുന്നത് കൊണ്ടാകാം മാറ്റിനിര്‍ത്തുക എന്നത് ചെയ്തിരിക്കുന്നത്.

അവര്‍ വിചാരിച്ചാല്‍ എന്നെയോ എന്നെപ്പോലെയുള്ളവരെയോ ഇല്ലാതാക്കാന്‍ പറ്റില്ല. ഇടവേള ബാബുവിനോട് സംസാരിച്ചപ്പോള്‍ വിഷയങ്ങള്‍ പരിശോധിച്ച് അറിയാക്കാമെന്നാണ് പറഞ്ഞത്.’നിര്‍മ്മാതാക്കളോട് മോശമായി സംസാരിച്ചുവെന്നതാണ് ഞാന്‍ ചെയ്ത വലിയ അപരാധമായി മറ്റുള്ളവര്‍ പറയുന്നത്.

ഇവര്‍ ചെയ്യുന്നതെല്ലാം നീതിയാണോ ആദ്യകാലത്ത് അഭിനയിച്ച സിനിമയ്ക്ക് 2500 രൂപയാണ് കൂലി. അതുതന്നെ മുഴുവനായും തന്നിട്ടില്ല. നിര്‍മ്മാതാക്കളുടെ മക്കളെല്ലാം അഭിനയരംഗത്തുണ്ടല്ലോ. അവരെല്ലാം പറഞ്ഞ കാശ് വാങ്ങിയിട്ടല്ലേ ക്യാമറയ്ക്ക് മുന്നിലേക്ക് പോകുന്നത്. പിന്നെ ഇവര്‍ക്കെന്താണ് നമ്മള്‍ കൂലി ചോദിക്കുമ്പോള്‍ ഇഷ്ടപ്പെടാത്തത്? എന്നാണ് ശ്രീനാഥ് വ്യക്തമാക്കുന്നു.

Comments are closed.