മുന്‍പ് താന്‍ റിലേഷനിലായിരുന്ന വ്യക്തി തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു, ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു, ഇപ്പോഴത്തെ ഭര്‍ത്താവ് വളരെ പാവമാണ്; ശ്രിയ അയ്യര്‍

അവതാരിക,നടി എന്നീ നിലകളിലെല്ലാം വളരെ സജീവമായ താരമായിരുന്നു ശ്രിയ അയ്യര്‍. പിന്നീട് ബോഡി ബില്‍ഡിങ്ങിലേയ്ക്കും താരം മാറി. ശ്രിയ അയ്യര്‍ യൂ ട്യൂബ് താരമായ ബഷീര്‍ ബഷിയുമായി ലിവിങ് റിലേഷ നില്‍ താമസിച്ചിരുന്നു. പിന്നീട് ശ്രിയയെ ഇയാള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ശ്രിയ അയ്യര്‍ പിന്നീട് പല പ്രതിസന്ധികളും അതി ജീവിച്ചാണ് ബോഡി ബില്‍ഡിങ് മേഖലയിലേയ്ക്ക് എത്തിയത്. അടുത്തിടെയാണ് താരം സുഹൃത്തായ വ്യക്തിയെ വിവാഹം ചെയ്തത്. ഇപ്പോഴിതാ താന്‍ ബഷീര്‍ ബഷിയില്‍ നിന്ന് അനുഭവിച്ച് കൊടും ക്രൂരതകള്‍ താരം തുറന്ന് പറയുകയാണ്. ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് ഇവിടം വരെ എത്തിയത് എന്നാണ് സൈനക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീയ പറയുന്നത്.

അച്ഛന്‍ അമ്പലത്തിലെ ശാന്തിയായിരുന്നുവെന്നും ഓടിട്ട വീടായിരുന്നു തന്റെതെന്നും താരം പറയുന്നു. അതി ന്റെ ഉള്ളിലാണ് നമ്മള്‍ കേറ്ററിങ് പരിപാടികളും ചെയ്യുന്നത്. ഈ കുക്കിങ് ചെയ്യുന്നതുകൊണ്ട് തറയൊക്കെ നല്ല ചൂടായിരുന്നുവെന്നും വലിയ അടുപ്പുകള്‍ വീടിനുള്ളില്‍ ആയിരിക്കും. കിടക്കുന്നത് അവിടെ തന്നെ അല്ലേ. മഴ ആണെങ്കില്‍ അടുപ്പ് വയ്ക്കുന്നത് റൂമിന്റെ നടുക്ക് ആയിരിക്കും. അങ്ങനെ വന്നാല്‍ ഉറങ്ങാന്‍ ആകില്ല. കിടന്നുറങ്ങുമ്പോള്‍ മുതുകത്ത് ആയിരിക്കും ചൂട് അടിക്കുമായിരുന്നു. അവതാരിക ആയിരിക്കുമ്പോഴാണ് താന്‍ ബഷിയുമായി അടുക്കുന്നത്.

ബഷീര്‍ ബഷിയുടെ കൂടെ ജീവിച്ചിരുന്നപ്പോഴാണ് ശ്രിയ ആത്മഹത്യയ്ക്കായി ശ്രമിച്ചത്. അദ്ദേഹം വളരെ മാന സികമായിട്ടും ശാരീരികമായിട്ടും തന്നെ ഉപദ്രവിച്ചിരുന്നെന്ന് പറയുകയാണ് ശ്രിയയിപ്പോള്‍. അന്നത്തെ ആ റിലേഷനില്‍ അദ്ദേഹം എന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു. എന്റെ ഫോണിലേക്ക് കോള്‍ വരുന്നത് പോലും നോക്കും. എന്നെ ആരൊക്കെ വിളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്നൊക്കെ അയാള്‍ പരിശോധിക്കുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഭര്‍ത്താവ് പാവമാണ്. എന്റെ ഫോണ്‍ പോലും തുറന്ന് നോക്കില്ല.

അമ്മയും അപ്പയും എല്ലാം നഷ്ട്ടപ്പെട്ട അവസ്ഥ ആയിരുന്നു. അമ്മ തന്ന മോട്ടിവേഷനാണ് എന്റെ തലവര മാറ്റിയത്. എനിക്ക് വേണ്ടി അച്ഛനും അമ്മയുമുണ്ടെന്ന തോന്നല്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തോന്നിയത്. അച്ഛനെ എനിക്ക് നഷ്ട്മായി. എങ്കിലും അച്ഛന്‍ നല്ല പ്രൗഡ് ആയിട്ടാണ് പോയത്, ഞാന്‍ കാര്‍ വാങ്ങിയപ്പോഴൊക്കെ അച്ഛന് വലിയ സന്തോഷമായി. അവരെയും കൂട്ടി പോയാണ് വാങ്ങിയത്. എന്‍രെ വിവാഹം അച്ഛന്‍ കണ്ടിരുന്നു. അതൊക്കെ വലിയ സന്തോഷമായിരുന്നു തനിക്ക്.

Articles You May Like

Comments are closed.