നടിമാരുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയാതെ അവരെ വിവാഹം ചെയ്യരുത് ശ്രീജയെ പറ്റി സെന്തില്‍ പറഞ്ഞത്

ശരവണന്‍ മീനാക്ഷി എന്ന തമിഴ് സീരിയലിന് നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. മീനാക്ഷി എന്ന കഥ പാത്രത്തെ അവതരിപ്പിച്ചത് മലയാളി നടിയായ ശ്രീജ ആയിരുന്നു. ലയാളത്തില്‍ നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയ നടിയായിരുന്ന ശ്രീജ. തിരുവനന്തപുരം സ്വദേശിയായ ശ്രീജ കൃഷ്ണ ഗോപാല്‍ എന്ന സിനിമയില്‍ നായികയാണ് അഭിനയത്തിലെത്തിയത്. പിന്നീട് വാല്‍ക്കണ്ണാടി, സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, ഭാര്‍ഗവ ചരിതം, തുടങ്ങിയ സിനിമകളില്‍ ശ്രീജ അഭിനയിച്ചിരുന്നു.

മാത്രമല്ല വെളാങ്കണ്ണി മാതാവ്, ദേവീമാഹാത്മ്യം, സ്വാമി അയ്യപ്പന്‍ തുടങ്ങിയ സീരിയലുകളിലും താരം അഭിയിച്ചു. പിന്നീട് മലയാള സീരിയലുകളില്‍ മാത്രം അഭിനയിച്ചിരുന്ന ശ്രീജയെ തേടി തമിഴ് സീരിയലില്‍ നിന്നും അവസരം വന്നെത്തി. അങ്ങനെയാണ് താരം ശരവണന്‍ മീനാച്ചിയിലെത്തിയത്. കൂടെ അഭിനയിച്ച സെന്തിലിനെ പിന്നീട് പ്രണയിക്കുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. കന്യാകുമാരിയില്‍ വച്ച് നടന്ന ഇവരുടെ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കുകൊണ്ടത്.

വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിനൊപ്പം മാത്രമേ താന്‍ അഭിനയിക്കുകയുള്ളുവവെന്നും താരം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീജയ്ക്കും സെന്തിലിനും കുട്ടി ജനിച്ചത്. ആണ്‍കുട്ടിയാണ് ഇവര്‍ക്ക് ഉണ്ടായത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ക്ക് കുട്ടി ജനിക്കുന്നത്. ശ്രീജയ്ക്കും സെന്തിലിനും ഇപ്പോള്‍ യൂ ട്യൂബ് ചാനലുണ്ട്. അതില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാ ഇരുവരും പങ്കിടാറുണ്ട്.

ഇപ്പോഴിതാ നടിമാരുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാതെ അവരെ വിവാഹം ചെയ്യരുതെന്ന് പറയുകയാണ് സെന്തില്‍. മീനാക്ഷി വളരെ പാവമായിരുന്നുവെങ്കിലും ശ്രീജ അങ്ങനെയല്ലായെന്നും ശ്രീജ ഭയങ്കര ദേഷ്യക്കാരിയാ ണെന്നും തന്റെ ജീവിതത്തില്‍ അടുക്കും ചിട്ടയും വന്നത് ശ്രീജയുടെ വരവോടെ ആയിരുന്നുവെന്നും വീട്ടില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രീജ ആണെന്നും സെന്തില്‍ പറയുന്നു.

Comments are closed.