ശ്രീവിദ്യയാണോ കരിയറാണോ എന്ന ഘട്ടം വരുമ്പോള്‍ കമല്‍ കരിയര്‍ മാത്രമേ തെരഞ്ഞെടുക്കുവെന്ന് ശ്രീവിദ്യയ്ക്കറിയാമായിരുന്നു; സുഹൃത്ത് ശോഭന

കമല്‍ ശ്രീവിദ്യ പ്രണയം അവരുടെ കാലം മുതല്‍ക്കേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇന്നും അത് ചര്‍ച്ച ചെയ്യ പ്പെടുന്നത് ഇരുവരും തമ്മില്‍ അത് ശക്തമായ പ്രണയം ആയതിനാലാണ്‌. ശ്രീവിദ്യ ഇന്ന് ഈ ലോകത്തില്‍ ഇല്ല. എന്നാല്‍ അവരുമായുള്ള ഓര്‍മ്മകല്‍ സഹ പ്രവര്‍ത്തകര്‍ക്കെല്ലാമുണ്ട്. പലരും അത് തുറന്ന് പറഞ്ഞിട്ടുണ്ട്. അപൂര്‍വരാഗങ്ങള്‍ എന്ന സിനിമയ്ക്കിടെയാണ് ശീവിദ്യയും കമലും പ്രണയത്തിലായത്. പിന്നീട് വിവാഹം വരെ എത്തിയ ബന്ധം തകര്‍ന്നു. ശ്രീവിദ്യ ആ സമയം ഏറെ ദുഖിച്ചു.

 പിന്നീട് രണ്ട് പേരും കരിയറില്‍ സജീവമായി. അതിനിടയില്‍ വാണി ഗണപതിയെന്ന നര്‍ത്തകിയുമായി പ്രണയത്തിലായ കമല്‍ പിന്നീട് അവരെ വിവാഹം ചെയ്തു. പിന്നാലെ ശ്രീവിദ്യ ജോര്‍ജെന്ന വ്യക്തിയെ വിവാഹം ചെയ്തു. പ്രണയ വിവാഹം ആയിരുന്നു അതെങ്കിലും പിന്നീട് ജീവിതത്തില്‍ നിരവധി ക്രൂരതകള്‍ ശ്രീവിദ്യയ്ക്ക് നേരിടേണ്ടി വന്നു. ഇപ്പോഴിതാ ശ്രീവിദ്യയും കമലും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാ ണ് ശ്രീവിദ്യയുടെ സുഹൃത്തായിരുന്ന ശോഭന രമേശ്. ഒരു തമിഴ് ചാനലന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ മനസ് തുറന്നത്.

കമല്‍ ഹാസന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു അക്കാലത്ത്. ശ്രീവിദ്യ തടിച്ചിട്ടും. തങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്ന കോംപ്ലക്‌സ് ശ്രീവിദ്യക്കുണ്ടായിരുന്നെന്ന് ശോഭന രമേശ് പറയുന്നു. ആരംഭത്തിലെ പ്രണയം ആരും മറക്കില്ല. ആ സ്‌നേഹം ഉള്ളത് കൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ശ്രീവിദ്യയെക്കുറിച്ച് കമല്‍ സംസാരിക്കുന്നത്. കമല്‍ എന്നും തന്റെ കരിയറിനാണ് ശ്രദ്ധ നല്‍കിയത്.

ശ്രീവിദ്യയോ കരിയറോ എന്ന ചോദ്യം വന്നാല്‍ അന്ന് കമലിന് കരിയറായിരുന്നു വേണ്ടത്. അത് ശ്രീവിദ്യയ്ക്കും അറിയാമായിരുന്നു.അക്കാലത്ത് അധികം സുഹൃത്തുക്കള്‍ ശ്രീവിദ്യക്ക് ഉണ്ടായിരുന്നില്ല. കമല്‍ മാത്രമേ ആത്മാ ര്‍ത്ഥ സുഹൃത്തായി ഉണ്ടായിരുന്നുള്ളൂ. അഭിനയത്തിന്റെ കാര്യം വരുമ്പോള്‍ കമല്‍ തന്നെ ഉപേക്ഷിക്കുമെന്ന് ശ്രീവിദ്യക്ക് അറിയാമായിരുന്നു. കമല്‍ ഒപ്പമുണ്ടാകണമെന്നും സംസാരിക്കണമെന്നും ശ്രീവിദ്യ ആഗ്രഹി ച്ചിട്ടുണ്ടെന്നും ശോഭന പറയുന്നു.

Articles You May Like

Comments are closed.