ശ്രീവിദ്യ കാമുകി തന്നെ ആയിരുന്നു. അതില്‍ ഒരു സംശയവും ഇല്ല, എന്നാല്‍ എല്ലാ ബന്ധവും വിവാഹത്തില്‍ എത്തേണ്ട ആവിശ്യമില്ല; കമല്‍ഹാസന്‍

തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ എന്നും നിറഞ്ഞു നിന്ന പ്രണയമായിരുന്നു കമലിന്റെയും ശ്രീ വിദ്യ യുടെയും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു മുന്‍പ് തന്നെ ആ ബന്ധം മുറി ഞ്ഞിരുന്നു. ശ്രീവിദ്യ ക്യാന്‍സര്‍ ബാധിച്ച് മരണപ്പെടുകയും കമലിന്റെ ജീവിതത്തില്‍ അനേകം സ്ത്രീകള്‍ വന്നു പോവുകയും ചെയ്തിരുന്നു. 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയ്ക്കിടെയാണ് കമലും ശ്രീവിദ്യയും പ്രണയത്തിലാകുന്നത്. എന്തോ കാരണത്താലാണ് ഇരുവരും തമ്മില് അകലുന്നത്. കമല്‍ നര്‍ത്തകിയായ വാണി ഗണപതിയെ വിവാഹം കഴിക്കുന്ന കാര്യം ഏറെ വൈകിയാണ് ശ്രീവിദ്യ അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പിന്നീട് തുറന്ന് സംസാരിക്കാന്‍ കമലോ ശ്രീവിദ്യയോ മടിച്ചിട്ടില്ല.

കമല്‍ ഹാസനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഈ ബന്ധം വേണ്ടെന്ന് വെക്കുകയാ ണുണ്ടായതെന്ന് ശ്രീവിദ്യ ഒരിക്കല്‍ തുറന്ന് പറഞ്ഞു. എന്നാല്‍ അതിന്റെ പേരില്‍ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ലായിരുന്നു. ശ്രീവിദ്യ ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയില്‍ ആയിരുന്നപ്പോള്‍ അവസാനമായി കമലിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അത് കമല്‍ സാധിച്ചു കൊടുക്കുകയും ചെയ്തു. വളരെ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ അപൂര്‍വരാഗങ്ങളില്‍ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് കമല്‍ ഹാസന്‍ ഓര്‍മ്മ പങ്കുവെച്ചത്.

പത്തൊന്‍പത് വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമല്‍ മറുപടി നല്‍കി. അത് ക ല്യാണത്തില്‍ എത്തേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ആദ്യ ഭാര്യ വാണി ഗണപതിയുമാ യുള്ള വിവാഹബന്ധം പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചു.

വാണി ഭാര്യയായിരിക്കെ തന്നെ നടി സരികയ്‌ക്കൊപ്പം കമല്‍ ജീവിതം തുടങ്ങി. വിവാഹം കഴിക്കാതെതന്നെ സരിക അമ്മയുമായി. അവരുടെ ആദ്യ കുട്ടിയായ ശ്രുതി ഹസന്‍ പിറന്നതിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. പിന്നീട് അക്ഷരയും ജനിച്ചു.പിന്നീട് സരികയുമായുള്ള ബന്ധം അവസാനിച്ച കമല്‍ നടി ഗൗതമിയുമായി 13 വര്‍ഷം ലിവിംഗ് റിലേഷനില്‍ കഴിയുകയും അവസാനം അതും അവസാനിപ്പിക്കുക യായിരുന്നു.

Comments are closed.