
ശ്രുതിയോട് ഇഷ്ടം തോന്നിയത് അപ്പോഴാണ്. എനിക്ക് പറ്റിയ ഭാര്യ തന്നെയാണ് ശ്രുതി; എവിന്‍
ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ഫൈനലില്‍ എത്തുമെന്ന് മിക്ക ആരാധകരും കരുതിയിരുന്ന താരമാ യിരുന്നു ശ്രുതി ലക്ഷ്മി. ബിഗ് ബോസ് ഹൗസില്‍ ശ്രുതിയും റിനോഷുമായുള്ള ബന്ധത്തെ പറ്റി പലരും ചര്‍ച്ച ചെയ്തിരുന്നു. വിവാഹിതയായിട്ടും ശ്രുതി റിനോഷിനെ ചുംബിച്ചതെല്ലാം വളരെ നെഗറ്റീവായി വ്യാഖ്യാനിക്കപ്പെ ട്ടിരുന്നു. എന്നാല്‍ ഏറെ താമസിക്കാതെ ശ്രുതി ബിഗ് ബോസില്‍ നിന്ന് പുറത്തായി. റിനോഷുമായി തനിക്ക് സഹോദരബന്ധമാണെന്നും താരം വെളിപ്പെടുത്തി. താരം സിനിമ സീരിയല്‍, ടെലിവിഷന്‍ മേഖലകളിലെല്ലാം ശ്രുതി സജീവമാണ്. ശ്രുതി നടിക്കുപരി നര്‍ത്തകിയുമാണ്.

സീരിയല്‍ നടിയാണ് ശ്രുതിയുടെ അമ്മ. സഹോദരിയും സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നു. ശ്രുതി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഡോക്ടറായ എവിനാണ് ശ്രുതിയുടെ ഭര്‍ത്താവ്. മുന്‍പ് റെഡ് കാര്‍പ്പറ്റ് ഷോയില്‍ പങ്കെടു
ക്കുമ്പോഴാണ് തങ്ങളുടെത് പ്രണയ വിവാഹമായിരുന്നുവെന്നും താനാണ് ആദ്യം വിവാഹം കഴിക്കാമെന്ന് പറഞ്ഞ തെന്നും ശ്രുതിയുടെ ഡാന്‍സ് കണ്ട് വീണു പോയതാണെന്നും എവിന്‍ പറയുന്നു.

ഒരു വര്‍ഷം പ്രണയിച്ചുവെന്നും പിന്നീട് വിവാഹം കഴിച്ചുവെന്നും വീട്ടുകാര്‍ക്ക് തങ്ങളുടെ ബന്ധത്തിന് എതിര്‍പ്പു കളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാം വളരെ സ്മൂത്തായി നടന്നനെന്നും ഇരുവരും പറയുന്നു. എബിന്‍ വളരെ സൈലന്റായ വ്യക്തിയാണെന്നും വളരെ പാവമാണെന്നും അതാണ് എവിനെ എനിക്ക് ഇഷ്ടമായതെന്നും ശ്രുതി ലക്ഷ്മി പറയുന്നു.

ലക്ഷ്മി എന്നത് താന്‍ ആദ്യം അഭിനയിച്ച കഥാപാത്രത്തിന്റെ പേരായിരുന്നുവെന്നും പിന്നീട് ആ പേര് തന്റെ പേരിനൊപ്പം ചേര്‍ന്നെന്നും താരം പറയുന്നു. എവിന്‍ തങ്കക്കുടമാണ്. എന്റെ വീട്ടുകാര്‍ക്കും എന്നെക്കാള്‍ ഇഷ്ടം എവിനെ ആയിരുന്നുവെന്നും ശ്‌രുതി തനിക്ക് പറ്റിയ ഭാര്യ ആണെന്നു എവിനും അന്ന് വ്യക്തമാക്കി.