
പ്രിയത്തില്‍ കുഞ്ചാക്കോ ബോബനെ പ്രണയിക്കുന്ന സുന്ദരി, മലയാള സിനിമകളില്‍ സജീവമായിരുന്ന നടി ശ്രുതി രാജിനെ ഓര്‍മ്മയില്ലേ?: വയസ് നാല്‍പ്പത് കഴിഞ്ഞിട്ടും എപ്പോഴും വിവാഹം കഴിക്കാതെ താരം ജീവിക്കുന്നതിന്റെ കാരണമിതാണ്
മലയാളികള്‍ക്ക് ഏറെ പരിചിതമായ താരമാണ് ശ്രുതി രാജ്. ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും മലയാളത്തില്‍ ഉള്‍പ്പടെ തമിഴ്,കന്നഡ, തെലുങ്കു തുടങ്ങിയ ഭാഷകളിലെല്ലാം സജീവമായ താരമാണ് ശ്രുതി രാജ്. ഇപോള്‍ തമിഴ് സീരിയലുകളിലും താരം സജീവമാണ്.

1995 ല്‍ പുറത്തിറങ്ങിയ അഗ്രജന്‍ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയത്തില്‍ എത്തുന്നത്. പിന്നീട് മന്‍പനിമു മന്ന നവന്‍ എന്ന തമിഴ് സിനിമയും താരം ചെയ്തു. ഇളവ ങ്കോട് ദേശം, ഉദയപുരം സുല്‍ത്താന്‍, പ്രിയം, ദോസ്്ത്, വാര്‍ ആന്‍ഡ് ലൗ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചു. തെന്‍ഡ്രല്‍, തിരു മതെ സെല്‍വന്‍, അഴക്, താലാട്ട്, കണ്ണാനെ കാണെ തുടങ്ങി നിരവധി സീരിയലുകള്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ശ്രുതി നല്‍കിയ അഭിമുഖമാണ് ശ്രദ്ദിക്കപ്പെടുന്നത്.

കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയെങ്കിലും ജീവിതത്തില്‍ താരം ഇപ്പോഴും അവിവാഹിതയാണ്. 43 വയസാണ് ഇപ്പോള്‍ താരത്തിനുള്ളത്. എന്നാലിന്നും വിവാഹം കഴിക്കാതെയാണ് താരം ജീവിക്കുന്നത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം മുന്‍പ് വിവാഹത്തക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ചില പ്ലാനുകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് അതൊന്നും നടക്കാതെ വന്നുവെന്നും അങ്ങനെയാണ് സിംഗിളായതെന്നും താരം പറയുന്നു.

ഏറെ കാലമായി തമിഴ് സീരിയല്‍ മേഖലയില്‍ താരം സജീവമാണ്. അമ്മയും അച്ഛന്റെയും കൂടെയാണ് താരം ജീവിക്കുന്നത്. അച്ചന്‍ പട്ടാളത്തിലായതിനാല് താന്‍ സമയ നിഷ്ട അച്ചനില്‍ നിന്ന് പഠിച്ചതാണ്. പല ചിട്ടകളും അച്ഛനാണ് പഠിപ്പിച്ചത്. ഇനിയും വിവാഹം വന്നാല്‍ നോക്കാമെന്നാണ് താരത്തിന്റെ അഭിപ്രായം.