നടിയാകണമെന്ന് കരുതിയിരുന്നില്ല. അവളുടെ രാവുകള്‍ എന്ന സിനിമയിലെ ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ എന്നെ കൊണ്ട് എന്ത് തെറ്റ് ചെയ്യിക്കുന്നത് പോലെയാണ് തോന്നിയത്. ഒറ്റയ്ക്കിരുന്ന്് കുറെ കരഞ്ഞിട്ടുണ്ട്. പക്ഷേ ആ വേദന വിജയത്തിന്റെ തുടക്കമായിരുന്നു; സീമ മനസ് തുറക്കുന്നു

സീമ എന്ന നടിയ മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തേണ്ടതില്ല. മലയാള സിനിമയിലെ മുന്‍നിര താരമായിരുന്നു സീമ. എന്നും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ നടിയാണ്വര്‍. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെ സീമ എന്ന നടി ജനിക്കുകയായിരുന്നു. അവിചാരിതമായിട്ടാണ് ആ സിനിമയിലെത്തിയത്. നടിയായകണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. താന്‍ ഒരു ഡാന്‍സ് കമ്പോസറായിരുന്നുവെന്നും സീമ മനസ് തുറക്കുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്ന് പറച്ചില്‍.

ചെറുപ്പത്തില്‍ തന്നെ തന്റെ അച്ഛന്‍ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് തന്നെ വളരെ സുരക്ഷിതയായി വളര്‍തതി യത് ത അമ്മ ആയിരുന്നു. കോടമ്പാക്കത്തായിരുന്നു തങ്ങലുടെ താമസം മുതിര്‍ന്നപ്പോള്‍ നര്‍ത്തകിയും കമ്പോസ റുമൊക്കെ ആയിരുന്നു. സിനിമയില്‍ തന്നെ ആയിരുന്നു. അമ്മയെ നല്ലതായി നോക്കണമെന്നും പണം സമ്പാദി ക്കണമെന്നുമായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കെയാണ് അവളുടെ രാവുകള്‍ എന്ന സിനിമയിലേയ്ക്ക് രാജി യായി ശശി സാര്‍ വിളിക്കുന്നത്.

ആദ്യമൊന്നും സിനിമയെ പറ്റിയും അതിലെ കഥാപാത്രത്തിന്റെ വ്യാപ്തിയും അന്ന് എനിക്കിയില്ലായിരുന്നു. ആ സിനിമയിലെ രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് താങ്ങാന്‍ പറ്റാത്തതായിരുന്നു. സോമേട്ടനൊപ്പം ഉള്ള രംഗങ്ങള്‍ ചെയ്യു മ്പോള്‍ എന്നെ കൊണ്ട് എന്ത തെറ്റ് ചെയ്യിക്കുന്നത് പോലെയാണ് തോന്നിയത്. ശശിയേട്ടനോട് എനിക്ക് ദേഷ്യം വന്നു. ഡയക്ടറായ ശശിചേട്ടന്‍ പറഞ്ഞതനുസരിച്ചാണ് ഞാന്‍ അഭിനയിച്ചത്.

അദ്ദേഹത്തോട് വലിയ ദേഷ്യം ആ സമയത്ത് തോന്നിയിരുന്നു. ചില വേഷങ്ങള്‍ ഇടുമ്പോള്‍ ഇതൊക്കെ വേണമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷേ ആ വേദന വലിയ ഒരു വിജയ മായി മാറുക ആയിരുന്നു. അവിടെ സീമ എന്ന നടി ജനിച്ചു. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിക്കാനും മുന്‍നിര താരമാകാനും തനിക്ക് കഴിഞ്ഞുവെന്നും സീമ പറയുന്നു.

Comments are closed.