സ്റ്റാര്‍ മാജിക്കില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ലക്ഷ്മി നക്ഷത്ര. ചിന്നുവിനെ മിസ് ചെയ്യുമെന്ന് ആരാധകര്‍; വീഡിയോ പങ്കിട്ട് താരം

ലക്ഷ്മി നക്ഷത്ര എന്ന താരം ആരാധകരുടെ വളരെ പ്രിയപ്പെട്ട വ്യക്തിയാണ്‌. അവതാരിക എന്ന നിലയില്‍ തിള ങ്ങാന്‍ ലക്ഷ്മിക്ക് സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താര മായതിനാല്‍ താരത്തിന് യൂ ട്യൂബ് ചാനലുമുണ്ട്. റേഡിയോ ജോക്കിയായിരുന്ന ലക്ഷ്മി സ്റ്റാര്‍ മാജിക്കില്‍ വന്ന തിന് ശേഷമാണ് നിരവധി ആരാധകരെ സ്വന്തമാക്കിയത്.

ഇപ്പോഴിതാ താന്‍ സ്റ്റാര്‍ മാജിക്കില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് തുറന്ന് പറയുകയാണ് ലക്ഷ്മി. വര്‍ഷ ങ്ങളായി സ്റ്റാര്‍ മാജിക്കില്‍ സജീവമാണ് താരം. ചെറിയൊരു ബ്രേക്ക് ആണ് എടുക്കുന്നതെന്നും ഉടന്‍ തിരി ച്ചെത്തുമെന്നും താരം പറയുന്നു. തന്റെ പായ്ക്കി ങ്ങിന്റെ വീഡീയോ കാണിച്ചപ്പോള്‍ തന്നെ യാത്രയ്ക്ക് പോവാനിരിക്കുകയാണെന്ന് ലക്ഷ്മി പറയുന്നു. ചെറുതായിട്ട് ഒന്ന് നാടു വിടുകയാണ്.

കുറച്ചു നാളത്തേക്ക് മാറി നില്‍ക്കാന്‍ തീരുമാനിച്ചു. എന്റെ ലഗേജ് ഒരുക്കങ്ങള്‍ കാണുമ്പോള്‍ തന്നെ ഞാന്‍ എവിടേക്കാണ് പോവുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവും. പാക്കിംഗിന് മടിയുള്ള ആളാണ് ഞാന്‍. എല്ലാം ഒരുവിധത്തില്‍ പെട്ടിയിലാക്കി കൊണ്ടുപോവുന്ന ശീലമാണ്’, പാക്കിംഗ് വിശേഷങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി.

കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നതെന്നും . അഞ്ചാറ് ദിവസം അവിടെ പോയി എന്‍ജോയ് ചെയ്യാമെന്ന് കരുതി. ഈ സ്ഥലം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. സ്റ്റാര്‍ മാജിക്കിലേയ്ക്ക് വേഗം തിരിച്ചു വരണമെന്ന് ആരാധകര്‍ ചിന്നുവിനോട് പറഞ്ഞിരിക്കുകയാണ്.

Comments are closed.