ലിവര്‍ മാറ്റിവയ്ക്കാന്‍ ആകില്ല. റിസ്‌ക്കാണെന്ന് ആശുപത്രിക്കാര്‍ അവസാന സമയമാണ് പറഞ്ഞത്. തങ്ങള്‍ക്ക് തന്ന ഡിസ്‌കൗണ്ട് ആശുപത്രി തിരികെ ആവശ്യപ്പെട്ടിരുന്നു; മറ്റെതെങ്കിലും ആശുപത്രിയില്‍ ആയിരുന്നെങ്കില്‍ അവള്‍ ജീവിച്ചിരുന്നേനെ

2023ല്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ട ഒരുപാട് താരങ്ങളില്‍ ഒരാളായിരുന്നു സുബി സുരേഷ്. സുബിയുടെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് പ്രചോദനം ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്‍രെ ഭാരം മുഴുവന്‍ ചുമലിലേറ്റ് തന്റെ അമ്മയെയും സഹോദരനെയും നോക്കി അവരെ നല്ല രീതിയില്‍ അവര്‍ക്ക് ജീവിത സാഹച ര്യങ്ങള്‍ ഉണ്ടാക്കിയ കൊടുക്കാന്‍ വളരെയധികം പോരാടി സ്വന്തം വീടും കാറുമെല്ലാം കഠിനാധ്വാനത്തിലൂടെ നേടിയെടുത്തിരുന്ന സുബി തന്റെ ആരോഗ്യം പോലും നോക്കാതെയാണ് സുബി കഷ്ട്ടപ്പെട്ടത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നാണ് സുബി മരണപ്പെട്ടത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്ന സുബി മരിച്ചപ്പോഴും ആ പുഞ്ചിരി മുഖത്ത് ഉണ്ടായിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുബി മരണപ്പെട്ടത്. സുബി യുടെ വിവാഹം തീരുമാനിച്ചിരിക്കു ന്ന അവസരത്തിലാണ് പെട്ടെന്ന് സുബി അസുഖ ബാധിതയാകുന്നത്. ഇപ്പോഴിതാ ടിനി ടോം ഇടപെട്ട് സുബിയെ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ നിന്നും വാങ്ങിയ ഡിസ്‌കൗണ്ട് ആശുപത്രി തിരികെ ആവശ്യപ്പെട്ടുവെന്നാ ണ് സുബിയുടെ കുടുംബം പറയുന്നത്. വേറെയും പരാതികള്‍ സുബിയെ അവസാനമായി ചികിത്സിച്ച ആശുപ ത്രിക്കെതിരെ കുടുംബം ഉന്നയിച്ചു. ലിവര്‍ മാറ്റിവയ്ക്കാന്‍ ആകില്ല. റിസ്‌ക്കാണെന്ന് ആശുപത്രിക്കാര്‍ അവ സാന സമയമാണ് പറഞ്ഞത്. എന്നാല്‍ നമ്മള്‍ എല്ലാം സെറ്റ് ആക്കിയിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ കിടന്നു. എങ്ങനെയാണ് ഈ പൈസ എന്നൊക്കെ അവള്‍ ചോദിക്കുമായിരുന്നു. എന്നാല്‍ അവസാനം മെഡി ക്കല്‍ ബോര്‍ഡ് കൂടിയപ്പോള്‍ അവിടെ ചെന്നപ്പോഴാണ് ഡോക്ടര്‍മാര്‍ റിസ്‌ക്കിനെ കുറിച്ച് പറയുന്നത്. ബിലിറൂബിന്‍ കൂടിയതുകൊണ്ട് ഓര്‍മ്മ പോകു മെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സുബിയുടെ ഓര്‍മ്മയൊന്നും പോയില്ല.

ഒരു സിസ്റ്ററിനോട് സംസാ രിക്കുന്നതിന്റെ ഇടയിലാണ് സുബി പെട്ടെന്ന് മിണ്ടാതെയായത്. അങ്ങനെയാണ് ആള് പോകുന്നത്. അതു കഴിഞ്ഞ് ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ഞാനും ഒരു സുഹൃത്തും കൂടി ബില്ല് തീര്‍ക്കാ നായി ആശുപത്രിയില്‍ ചെന്നു.’ രണ്ടുലക്ഷം അടക്കണം… നാല് ലക്ഷം ആയിരുന്നു അതില്‍ രണ്ടുലക്ഷം ഡിസ്‌കൗണ്ട് കഴിച്ചിട്ടുള്ള തുകയാണിത്. 28 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ അത് കിട്ടിയില്ല പാന്‍ക്രിയാസിനും ലിവറിനും വന്നാല്‍ നമ്മള്‍ക്ക് അത് കിട്ടില്ല. അതിന്റെ ക്ലെയിമി നാണ് ആശുപത്രിയില്‍ പോയത്. ആശുപത്രിയില്‍ നമ്മള്‍ ചെന്ന് ബില്‍ ചോദിച്ചു അവര്‍ ബില്‍ തന്നില്ല. ആശുപത്രിയിലെ പരാതിയെക്കുറിച്ച് ചാനലുകാര്‍ ചോദിച്ചതാണ്.

പക്ഷെ നമ്മള്‍ ഒന്നും പറഞ്ഞില്ല. ആശുപത്രിക്കാര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് എല്ലാവരും പറഞ്ഞെ ങ്കിലും നമ്മള്‍ അത് ചെയ്തില്ല. എന്നാല്‍ സുബിയെ ചികിത്സിക്കേണ്ട ഡോക്ടര്‍ അവളുടെ രോഗ വിവരം അറിഞ്ഞിട്ടില്ലെന്ന് കാട്ടി ട്വിറ്ററില്‍ ഇട്ടിരുന്നു. അതും ഒരു ചാനലില്‍ വന്നപ്പോഴാണ് നമ്മള്‍ അറിയുന്നത്. അപ്പോഴാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും വന്‍ വീഴ്ച സംഭവിച്ചുവെന്ന് മനസിലാകുന്നത്. മറ്റേതങ്കിലും ഹോസ്പിറ്റലില്‍ ആയിരുന്നുവെങ്കില്‍ ഇന്നും നമ്മുടെ സുബി ജീവനോടെ ഉണ്ടായേനെയെന്ന് ഇപ്പോള്‍ തോന്നുന്നു. നമ്മുടെ കാശ് വാങ്ങിയിട്ട് ബില്ല് പോലും ഇല്ല. ഇന്‍ഷുറന്‍സിന്റെ ക്ലെയിം ചോദിക്കാന്‍ ചെന്നപ്പോഴാണ് അവരുടെ സ്വഭാവം മനസിലാക്കുന്നതെന്നും കുടുംബം പറയുന്നു.

Articles You May Like

Comments are closed.