ബാല താരമായി അഭിനയത്തിലെത്തി, മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി. പിന്നീട് തെലുങ്കു സംവിധായകനുമായി വിവാഹം, ഒടുവില്‍ വിവാഹ മോചനവും; നടി കാവേരിയുടെ ജീവിതം തകരാനുള്ള കാരണത്തെ പറ്റി നടി സുചിത

വാസന്തിയും ലക്ഷ്്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമായിരുന്നു കാ വേരി. കാവേരി വളരെ ചെറുപ്പം മുതല്‍ തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. മലയാശികളുടെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയെന്ന് തന്നെ കാവേരിയെ പറയാം. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയിലെ കുഞ്ഞി ചേച്ചിയമ്മയായി വരുന്ന കാവേരി ഇന്നും ആരാധകരുടെ മനസിലുണ്ട്. പിന്നീട് മലയാള സിനിമയില്‍ നായികയായും താരം എത്തി. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം താരം സജീവമായിരുന്നു. ഇപ്പോള്‍ കുറെ കാലമായി കാവേരി സിനിമയില്‍ മാത്രമല്ല എവിടെയും സജീവമല്ല. കാവേരിയെ പറ്റി അധികമാര്‍ക്കും അറിയില്ല. തെലുങ്ക് സംവിധായകന്‍ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്യുന്നത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍ പിരിയുകയായിരുന്നു. ഇപ്പോഴിതാ അതിന്‍രെ കാരണത്തെ പറ്റി നടി സുചിത ഇപ്പോള്‍ വെളിപ്പെടുത്തടുത്തുകയാണ്.

സുചിതയുടെ സഹോദരനായിരുന്നു കിരണ്‍. ഒരു തെലുങ്ക് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിച്ചപ്പോഴാ്ണ് തന്റെ നാത്തു നും ചേട്ടനും ഇടയില്‍ നടന്ന പ്രശ്‌നത്തെ പറ്റി തുറന്ന് പറയുന്നത്. സുചിതയും മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിന യിച്ചു. സുചിത അഭിനയിച്ച ഹരിചന്ദനം എന്ന സീരിയല്‍ വളരെ ഹിറ്റായിരുന്നു. ഇ്‌പ്പോള്‍ തമിഴ് സീരിയലാണ് സുചിത ചെയ്യു ന്നത്. ഭര്‍ത്താവും മകനുമൊക്കെയായി അഭിനയം മുന്നോട്ട് കൊണ്ടു പോവുകയാണ് സുചിത.

കാവേരി വലിയ താരമായിരുന്ന സമയത്താണ് ചേട്ടനുമായി വിവാഹം നടക്കുന്നത്. കല്യാണി എന്നായിരുന്നു ഞങ്ങള്‍ കാവേരിയെ വിളിക്കുന്നത്. കല്യാണിക്കൊപ്പമിരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ സഹോദരിമാരെ പോലെ തന്നെ ആയിരുന്നു. ചേട്ടനും ഞാനും തമ്മില്‍ എട്ട് വയസിന് വിത്യാസമുണ്ട്. അച്ചന്‍ ചെറുപ്പത്തില്‍ മരിച്ചതിനാല്‍ എനിക്ക് ചേട്ടന്‍ അച്ചന്റെ സ്ഥാന ത്തുമായിരുന്നു. എനിക്ക് അദ്ദേഹത്തെ പേടിയുമായിരുന്നു. കാവേരിക്കും ചേട്ടനും ഇടയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായി രുന്നു. അവര്‍ ഒരു സിനിമ നിര്‍മിച്ചിരുന്നു.

അത് കനത്ത പരാജയമായിരുന്നു. അതോടെ കടബാധ്യതകള്‍ വന്നു. സ്വത്തുക്കളെല്ലാം വിറ്റേണ്ടി വന്നു.. കേരളത്തില്‍ നല്ലൊരു പ്രോപ്പര്‍ട്ടി ഉണ്ടായിരുന്നു. അതും വില്‍ക്കേണ്ടി വന്നു. ഒരു സിനിമയ്ക്ക് വേണ്ടി മുഴുവന്‍ പണവും ചെലവിട്ടതാണ് അവര്‍ക്ക്
പറ്റിയ മണ്ടത്തരമെന്നും സുചിത പറഞ്ഞു.സാമ്പത്തിക പ്രശ്‌നങ്ങള്‍ അധിക കാലം നീണ്ട് നില്‍ക്കാന്‍ പാടില്ല. അത്തരം പ്രശ്‌ന ങ്ങള്‍ വന്നാല്‍ ബാലന്‍സ് ചെയ്യാന്‍ ദമ്പതികളില്‍ ഒരാള്‍ക്ക് കഴിയണം. അത് രണ്ട് പേര്‍ക്കും പറ്റിയില്ല. അത് തന്നെയാണ് അവരുടെ ജീവിതം തകരാന്‍ കാരണമെന്നും സുചിത പറയുന്നു.

Articles You May Like

Comments are closed.