അത്തരത്തില്‍ വാര്‍ത്തകള്‍ വന്നത് കുടുംബത്തില്‍ മുഴുവന്‍ പ്രശ്‌നമായി; അഖിലുമായി തനിക്കുള്ള ബന്ധത്തെ പറ്റി സുചിത്ര പറയുന്നു

വാനമ്പാടി എന്ന സീരിയലിലൂടെ അഭിനയത്തിലേയ്ക്കും ആരാധകരുടെ മനസിലേയ്ക്കും കുടിയേറിയ താരമാ യിരുന്നു സുചിത്ര. പിന്നീട് സുചിത്ര ബിഗ് ബോസിലും എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് തന്നെ സുചിത്ര പുറത്തായി. ബിഗ് ബോസിലെ സഹ മത്സരാര്‍ത്ഥിയായ അഖിലുമായി നല്ല സൗഹൃദമായിരുന്നു സുചിത്ര യ്ക്കുണ്ടായിരുന്നത്. ബിഗ് ബോസിന് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു. അതിനാല്‍ തന്നെ ഇരുവരും പ്രണയത്തുലാണന്നും വിവാഹിതരാകുകയാണെന്നും വരെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനോട് താരം പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ബിഹൈന്‍ വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം താനും അഖിലുമായുള്ള സൗഹൃദത്തെ പറ്റി യും തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെ പറ്റിയും തുറന്ന് പറയുകയാണ്. ഒരു പെണ്ണിന് ആണ്‍ സുഹൃ ത്തുണ്ടായാല്‍ ഒന്ന് പുറത്തായാല്‍ പിന്നീട് കല്യാണമായി എന്നായിരിക്കും പുറത്ത് വരിക. ഞാനും അഖിലും അമ്പലത്തില്‍ പോയിരുന്നു. സൂരജും കൂടെ ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങളുടെ കല്യാണം എന്ന തരത്തില്‍ വന്നു. നല്ല രണ്ട് സുഹൃത്തുക്കളെ വലിച്ചു കീറാന്‍ പറ്റുന്നത്ര വലിച്ചു കീറിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ തന്റെയും അഖിലിന്റെയും പേര് വച്ച് സുഖില്‍ എന്ന പേരിട്ടിരിക്കുന്നതിനെ പറ്റിയും താരം പറഞ്ഞിട്ടുണ്ട്. ഞാനും അഖിലുമായി ഉള്ള ബന്ധം നല്ല സൗഹൃദമാണ്. അഖില്‍ മാത്രമല്ല ശൂരജും ധന്യയും ഞങ്ങളെല്ലാം നല്ല സൗഹൃദത്തിലാണ്. എന്റെ പേരില്‍ വന്നിട്ടുള്ള വാര്‍ത്തകരളെല്ലാം വീട്ടുകാര്‍ക്ക് വലിയ ഷോക്കായിരുന്നു. എനിക്ക് ഇതിന് മുന്‍പ് ഇങ്ങനെ ഒരു പ്രശ്‌നം ഫേയ്‌സ് ചേയ്യേണ്ടി വന്നിട്ടില്ല.

കുടുംബത്തില്‍ മുഴുവന്‍ പ്രശ്‌നമായി. അന്ന് അത്തകര കാര്യങ്ങളാണ് തന്റെ മേല്‍ വന്നത്. എന്റെ വിവാഹ ത്തെ പറ്റി എപ്പോഴും വീട്ടുകാര്‍ പറയും. ഇപ്പോള്‍ അവര്‍ മടുത്തു. ആദ്യം വാനമ്പാടി തീരട്ടെ എന്നാ യിരുന്നു. പിന്നീട് ബിഗ് ബോസ് വന്നു. ഇപ്പോള്‍ സിനിമയും ഇനി കുറച്ച് സിനിമകളില്‍ സജീവമകാനാണ് എന്റെ ആ്ര്രഗഹമെന്നും താരം പറയുന്നു.

Comments are closed.