വ്യാജ സുഹൃത്തുക്കള്‍ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വിശ്വസിക്കും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടില്ല; സുചിത്ര

വാനമ്പാടി സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാരിയ നടിയാണ് സുചിത്ര. പത്മിനി എന്ന വില്ലത്തി കഥാ പാത്ര മായിട്ടാണ്‌ സുചിത്ര എത്തിയത്. സീരിയലില്‍ സുചിത്രയുടെ ക്യാരക്ടര്‍ നെഗറ്റീവായിരുന്നെങ്കിലും ആരാധകരെല്ലാം ആ കഥാ പാത്രം ഏറെറടുത്തിരുന്നു. ബിഗ് ബോസിലും സുചിത്ര ഉണ്ടായിരുന്നു. ബിഗ് ബോസില്‍ ഗെയിം സ്ട്രാറ്റജിക്കായി പരസ്പരം കൊമ്പു കോര്‍ക്കുന്നവരില്‍ നിന്ന് ഫ്രണ്ട്ഷിപ്പിന് വളരെ വാലിഡിറ്റി കൊടുക്കുന്നവരായിരുന്നു സുചിത്രയും സൂരജും അഖിലും.

മൂവരും തമ്മില്‍ അന്ന് മുതല്‍ ഇന്ന് വരെ നല്ല ഫ്രണ്ട് ഷിപ്പ് തന്നെയാണ് ഉള്ളത്. സുചിത്രയുടെയും അഖിലിന്റെയും പേരില്‍ നിരവധി ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.  ഇരുവരും പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമുള്ള വാര്‍ത്ത നിരവധി തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എ്‌നാല്‍ തങ്ങള്‍ ത്മമില്‍ ഫ്രണ്ട് ഷിപ്പ് മാത്രമാണെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.

മൂകാംബികയില്‍ ദര്‍ശനം നടത്തിയ ശേഷം ഇവര്‍ പങ്കിട്ട ചിത്രവും വന്‍ വൈറലായിരുന്നു. ഇപ്പോഴിതാ സുചിത്ര പങ്കിട്ട് ചിത്രവും ക്യാപ്ക്ഷനും ആരാധകരുമായി പങ്കിടുകയാണ് ഇവര്‍. വ്യാജ സുഹൃത്തുക്കള്‍ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വിശ്വസിക്കും എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ നന്നായി അറിയുകയും നിങ്ങള്‍ക്കായി നില കൊള്ളുകയും ചെയ്യും.

നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടില്ല, യഥാര്‍ത്ഥ ആളുകള്‍ ആരാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മൂവരും ഔട്ടിങ്ങിന് പോയ ചിത്രമാണ് ഇവര്‍ പങ്കിട്ടിരിക്കുന്നത്. ആരാധകരും ചിത്രം ഏറ്റെടുക്കുകയും നിങ്ങളുടെ ഫ്രണ്‍ ഷിപ്പ് വളരെ വലുതാണെന്നും എന്നും ഇങ്ങനെ നില നില്‍ക്കട്ടെയെന്നും കമന്റു ചെയ്യുന്നു.

Comments are closed.