സുധി ചേട്ടന്‍ അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയതാണ്. കിടന്നാല്‍ ഞങ്ങള്‍ക്ക് ഉറക്കം പോലും വരാറില്ല, ബിനു ചേട്ടന് അപകടം നേരിട്ട് കണ്ടതിന്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല; ബിനീഷ് ബാസ്റ്റിന്‍

കൊല്ലം സുധിയെന്ന കലാകാരന്‍ വിട്ട് പിരിഞ്ഞു പോയതിന്‍രെ ദുഖത്തിലാണ് ആരാധകരും പ്രിയ താരങ്ങളു മെല്ലാം. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്ന ബിനീഷ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിനു അടിമാലിയെ പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സ്റ്റാര്‍ മാജിക് താരങ്ങള്‍ പലരും തങ്ങളുടെ പ്രിയപ്പെട്ട ബിനുവിനെ സന്ദര്‍ശിക്കുകയും ബിനുവിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ പറ്റി പറയുകയും ചെയ്തിരുന്നു. ഫേയ്‌സ് ബൂക്കില്‍ വീഡിയോയിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്.

കൊല്ലം സുധി അപകടത്തില്‍ മരിക്കുകയും ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തിരുന്നു. ബിനു അടിമാലിയുടെ ആരോഗ്യത്തെ പറ്റി കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക് ഡയറക്ട്ര്‍ അനൂപ് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് രണ്ട് പേരുടെയും കാര്യങ്ങള്‍ പലരും തന്നോട് ചോദിച്ചുവെന്നും മഹേഷിന് കഴിഞ്ഞ ദിവസം ഒരു സര്‍ജറി ഉണ്ടായിരുന്നുവെന്നും സര്‍ജറി വിജയകരമായിരുന്നു ബിനീഷ് പറഞ്ഞു.

അദ്ദേഹത്തെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും ഇപ്പോള്‍ കാണാനാകില്ല. ഡ്രൈവര്‍ ഉല്ലാസിന് അധികം പരിക്കുകളില്ല. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ബിനീഷ് പറഞ്ഞു. ബിനു ചേട്ടന് അപകടം നേരിട്ട് കണ്ടതിന്റെയും സുധിച്ചേട്ടന്റ അവസ്ഥയുമൊക്കെ കണ്ടതിന്റെ ഷോക്ക് ഇപ്പോഴും വിട്ടുമാ റിയിട്ടില്ല.

ആക്സിഡന്റായ ശേഷം ബിനുച്ചേട്ടനാണ് ആളുകളോട് സംസാരിച്ചത്. വലിയ പരിക്കുകളൊന്നും ബിനു ചേട്ടനില്ല. ഒരു സ്‌കാനിംഗുണ്ട്. അതില്‍ വലിയ പ്രശ്‌നമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്‌തേക്കും. അടുത്ത ഷെഡ്യൂളിന് കാണാ മെന്ന് പറഞ്ഞ് പോയതാണ്.സുധിച്ചേട്ടന്‍ ഇല്ലെന്ന് വിശ്വസിക്കാനാ വുന്നില്ല. എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണ്. കിടന്നിട്ട് ആര്‍ക്കും ഉറക്കമില്ലെന്നും ബിനീഷ് പറയുന്നു.

Comments are closed.