
സുധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. വീട് വയ്ക്കാനായി സുധിയുടെ മക്കളുടെ പേരില്‍ ഏഴ്സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കി ബിഷപ്പ്; വീടു പണി ഉടന്‍ തുടങ്ങും
സ്ററാര്‍ മാജിക്കിലെ പ്രിയ കലാകാരനായ സുധിയുടെ മരണം ദുഖത്തിലാഴ്ത്തിയത് സുധിയെ മാത്രമല്ല , അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയുമായിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും സുധിയുടെ വേര്‍പാടിന്‍രെ വേദനയില്‍ തന്നെയാണ് ഇന്നും രേണുവും മക്കളും, സുധിയുടെ സ്വര്‍ഗമായിരുന്നു രേണും മക്കളുമായുള്ള ലോകം. കഷ്ട്ടപ്പാടുകള്‍ക്കിടയിലും ഭാര്യയ്ക്കും മക്കള്‍ക്കുമായി നല്ല ഒരു വീട് വയ്ക്കണമെന്ന് സുധി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതൊന്നും സാധിക്കാതെയാണ് സുധി പോയത്. ഭാര്യയ്ക്കും മക്കള്‍ക്കും അടച്ചുറപ്പുള്ള വീട് വയ്ക്കാനും അതിന് പണം കണ്ടെത്താനുമുള്ള ഓട്ടത്തിലാണ് സുദി മരണപ്പെടുന്നത്. ചെറിയ തൃശൂരില്‍ 24ന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.

മറ്റുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സുധി മരിക്കുകയായിരുന്നു. പിന്നീട് 24 തന്നെ സുധിയുടെ കുടുംബത്തിന് വീട് നല്‍കുമെന്നും മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുമെന്നും പറഞ്ഞിരുന്നു. സുധിയും രേണുവും മക്കളും വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ സുധിയുടെ മക്കള്‍ക്ക് ബിഷപ്പ് ഏഴ്‌സെന്റ് സ്ഥലം ഇഷ്ടദാനമായി നല്‍കുകയാണ്. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ ആണ് സ്ഥലം ഇഷ്ട ദാനമായി നല്‍കിയത്.

ചങ്ങനാശ്ശേരിയിലാണ് സുധിയുടെ കുടുബത്തിനായി എഴ് സെന്റ് സ്ഥലം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്.

”എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായ് നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്ട്രേഷന്‍ കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടന്‍ തുടങ്ങും” എന്നാണ് സ്ഥലംബിഷപ്പ് നോബിള്‍ ഫിലിപ്പ് പറയുന്നത്. വില്ലേജ് വാര്‍ത്ത എന്ന ചാനലിലൂടെയാണ് ഈ വീഡിയോ വന്നത്. സുധി ചേട്ടന്റെ സ്വപ്‌നമാണ് ഇതിലൂടെ സഫലമാകുന്നതെന്ന് രേണു പറയുന്നു.