അവനെയാണ്‌ ആദ്യം ഞാന്‍ കണ്ടത്. അമ്മേ എന്ന് എന്നെ ആദ്യം വിളിച്ചതും കിച്ചുവാണ്, അച്ചന്‍ ഇനി വരില്ലെന്ന കാര്യം അവനിപ്പോള്‍ മനസിലാക്കി; കിച്ചുവിനെ പറ്റി രേണു

സ്റ്റാര്‍ മാജിക്കിന്റയും മലയാളികളുടെയും ഏറെ ഇഷ്ട്ടപ്പെട്ട കലാകാരന്‍ കൊല്ലം സുധി വിട പറഞ്ഞിട്ട് ഇന്ന് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. കൂടെ അപകടത്തില്‍പ്പെട്ട കലാകാരന്‍മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. വളരെ പെട്ടെന്നായിരുന്നു സുധിയുടെ മരണം. അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിനെ സ്‌നേഹി ക്കുന്നവര്‍ക്ക് ആര്‍ക്കും താങ്ങാനാവുന്നില്ല. ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണു മൂത്തമകനായ കിച്ചുവെന്ന
രാഹുലിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രിയപ്പെട്ട അച്ചന്‍ മരിച്ചു കിടക്കുന്നത് കണ്ട് പൊട്ടിക്കരയുന്ന കിച്ചുവിന്റെ മുഖം ആരാധകര്‍ക്ക് വലിയ വേദനയായിരുന്നു.

കിച്ചുവിനെ വളര്‍ത്താനായി സുധി വല്ലാതെ കഷ്ട്ടപ്പെട്ടിരുന്നു. സുധി ആദ്യം പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിന് ശേഷം കുട്ടി ജനിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ സുധിയെ ആദ്യ ഭാര്യ ഉപേക്ഷിച്ചു. കൂടെ കൈക്കുഞ്ഞായ കിച്ചുവിനെയു. മകനെ സ്റ്റേജിന് പിന്നില്‍ ഉറക്കി കിടത്തി വേദികളില്‍ സ്‌കിറ്റ് അവതരി പ്പിച്ച് കൊണ്ടിരിക്കുമ്പോഴും മകന്‍ എണീറ്റാലോ എന്നോര്‍ത്തായിരുന്നു താന്‍ പരിപാടി അവതരിപ്പിച്ചിരുന്നതെന്ന് വളരെ സങ്കടത്തോടെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് വളരെ കാലം കഴിഞ്ഞാണ് സുധിയുടെ ജീവിതത്തിലേയ്ക്ക് രേണു എത്തിയത്.

അതോടെ വളരെ മനോഹരമായ ജീവിതമായി സുധിയുടെ ജീവിതം മാറി. പിന്നീട് അവര്‍ക്കിടയിലേയ്ക്ക് ഋതു ക്കുട്ടനും എത്തി. അങ്ങനെ സുധി രേണുവും കിച്ചുവും ഋതുക്കുട്ടനുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുക യായിരുന്നു. ഒരു വീ്ട് വയ്ക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു സുധിക്ക്. പക്ഷേ അതിനൊക്കെ മുന്‍പ് സുധി പോയി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധിയുടെ മൂത്ത മകനെ പറ്റി രേണു പറയു ന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഞാന്‍ ആദ്യം കണ്ടത് കിച്ചുവിനെയാണ്.

അവനാണ്‌ എന്നെ ആദ്യമായി അമ്മേ എന്ന് വിളിച്ചത്. ഋതുക്കുട്ടനെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ച് നാളു കളേ ആയിട്ടുള്ളു. എന്നാല്‍ കിച്ചു അങ്ങനെയല്ല. അവന്‍ എന്റെ മകന്‍ തന്നെയാണ്. ഞാന്‍ അങ്ങനെയെ അവനെ കണ്ടിട്ടുള്ളു. സുധി ചേട്ടന് അതാണ് ആഗ്രഹം.അച്ഛന്‍ പോയിന്നു അവന്‍ അക്സെപ്റ്റ് ചെയ്തു. ചെയ്തല്ലേ പറ്റുള്ളൂ, ചേട്ടന്‍ പോയി, അച്ഛന്‍ ഇനി വരില്ല എന്ന് ഞാനും അവനെ പറഞ്ഞ് മനസിലാക്കിയെന്നും രേണു പറയുന്നു. രേണു നല്ല ഒരമ്മയാണെന്നും ദൈവം രേണുവിനും മക്കള്‍ക്കും നല്ലതു വരുത്തുമെന്നുമാണ് ആരാധകരും കമന്റു ചെയ്യുന്നത്.

Comments are closed.