സുധി ചേട്ടന്‍ മരിച്ചതിന്റെ സങ്കടം മാറിയോ എന്ന് ചോദിക്കുന്നവരോട് അത് മരണം വരെ മാറില്ല; ദുഖകരമായ പോസ്റ്റുമായി രേണു

കൊല്ലം സുധിയുടെ മരണം വലിയ ഞെട്ടലും അതോടൊപ്പം ദുഖവും ഉണ്ടാക്കിയ മരണമായിരുന്നു. അത്രയും അപ്രതീക്ഷിതമായി രുന്നു. സങ്കടക്കടലില്‍ കഴിഞ്ഞിരുന്നു സുധി ഒരു വീടെന്ന മനോഹര സ്വപ്‌നത്തിലേയ്ക്ക് അടുക്കുമ്പോഴാണ് പ്രിയപ്പെട്ട രേണുവി നെയും മക്കളെയും തനിച്ചാക്കി പോകുന്നത്. ആ ദുഖത്തില്‍ നിന്ന് രേണുവും മക്കളും മുക്തരായിട്ടില്ല.

രേണു പങ്കിടുന്ന എല്ലാ വീഡിയോയിലും ഫോട്ടോസിലും ചങ്കിനു ചങ്കായ തന്റെ പ്രിയപ്പെട്ട സുധിയെ ആരാധകര്‍ക്ക് കാണാ നാവും. ആദ്യ ഭാര്യ ഒന്നര വയസുകാരനായ മകനെയും ഉപേക്ഷിച്ച് പോയപ്പോള്‍ പിന്നീട് ഒരുപാട് കഷ്ട്ടപ്പാടിലൂടെയാണ് സുധി ജീവിച്ചത്. കിച്ചുവിനെ സ്റ്റേജിന് പിന്നില്‍ ഉറക്കി കിടത്തി അവനെപ്പോള്‍ ഉണരുമെന്ന് ചിന്തിച്ച് ടെന്‍ഷനടിച്ചാണ് താന്‍ ഓരോ പരിപാടികളും അവതരിപ്പിച്ചിരുന്നത്. പിന്നീടാണ് രേണു സുധിയുടെ ജീവിതത്തിലേയ്ക്ക് എത്തിയത്.

അതോടെ വലിയ സന്തോഷം തന്നെ സുദിയെ തേടിയെത്തി. കിച്ചുവിനെ സ്വന്തം മകനായി തന്നെയാണ് രേണു കണ്ടത്. ഒടുവില്‍ കിച്ചുവിന് ഒരു അനുജനുമെത്തിയതോടെ വളരെ സന്തോഷത്തോടെ നാല് പേരും ജീവിക്കുകയായിരുന്നു. വാടക വീട്ടില്‍ നിന്ന് മാറി സ്വന്തമായി ഒരു വീട് വയ്ക്കണം എന്ന തീവ്ര ആഗ്രഹത്തോടെ ആയിരുന്നു സുധി ജീവിച്ചത്.

പക്ഷേ ആഗ്രഹം മാത്രമാക്കി സുധി പോയി. ഭര്‍ത്താവ് പോയ ദുഖത്തിലിരിക്കുന്ന രേണുവിനെ പല തരത്തിലും പലരും വേദനിപ്പിച്ചു. ഇപ്പോഴിതാ രേണു പങ്കിട്ട ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. എന്റെ ഏട്ടന്‍ മരിച്ചതിന്‍രെ സങ്കടം മാറിയോ എന്ന് ചോദിക്കുന്നവരോട് എന്റെ മരണം വരെ ആ സങ്കടം മാറില്ല.എനിക്ക് ഏട്ടന്‍ ഇന്നലെ പോയ പോലെയാണ് എത്ര നാള്‍ കഴിഞ്ഞാലും . മിസ് യു ഏട്ടാ എന്നാണ് രേണു സുധിക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമുള്ള വീഡിയോ പങ്കിട്ട് കുറിച്ചത്.

Articles You May Like

Comments are closed.