വയസ് അന്‍പത് കഴിഞ്ഞു. ഇനി ഒരു കുട്ടിയുണ്ടായാല്‍… എന്റെ ജീവിതത്തില്‍ സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ ; സുകന്യ മനസ് തുറക്കുന്നു

മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായിരുന്ന നടിയായിരുന്നു സുകന്യ. നിര വധി മലയാള സിനിമകള്‍ സുകന്യയുടേതായി പുറത്ത് വന്നിട്ടുണ്ട്. അഹങ്കാരിയായ നായികയായും പാവം ഭാര്യ യായും ഒക്കെ പല വേഷങ്ങളില്‍ സുകന്യ ആരാധകര്‍ക്ക് മുന്നില്‍ പല വേഷങ്ങള്‍ ചെയ്തു. വിവാഹ ശേഷമാണ് താരം സിനിമാ ജീവിതം വിട്ടത്. നടിക്കുപരി നല്ല നര്‍ത്തകിയുമാണ് താരം. സ്ത്രീധനം, ചന്ദ്ര ലേഖ എന്നിങ്ങനെ ഒട്ടെറെ ചിത്രങ്ങള്‍ സുകന്യ സമ്മാനിച്ചിരുന്നു. കരിയറില്‍ വിജയിച്ച് നില്‍ക്കുമ്പോഴാണ് സുകന്യ വിവാഹം കഴി ക്കുന്നത്. അമേരിക്കയില്‍ ബിസിനസ് ചെയ്യുന്ന ശ്രീധര്‍ രാജഗോപാല്‍ എന്ന വ്യക്തിയെയാണ് സുകന്യ വിവാഹം ചെയ്തത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയതോടെ താരം സിനിമയില്‍ നിന്ന് പിന്‍മാറി.

നല്ല ഭാര്യയായിരിക്കുക എന്നതാണ് ഇനിയുള്ള കര്‍ത്തവ്യമെന്ന തോന്നിയെങ്കിലും താരത്തെ കാത്തുവച്ച വിധി മറ്റൊന്നായിരുന്നു. ഭര്‍ത്താവിന്റെ കൊടയ പീഡനങ്ങള്‍ക്ക് താരം ഇരയാകേണ്ടി വന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹ മോചനം നേടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തി. വിവാഹ മോചനം നാട്ടില്‍ വന്നാണ് നല്‍കിയത്. താരത്തിന്‍രെ ഭര്‍ത്താവ് സുകന്യയ്ക്ക് വിവാഹ മോചനം നല്‍കാതെ നോക്കിയെങ്കിലും കോടതി യുടെ ഇടപെടല്‍ സുകന്യയ്ക്ക് അനു കൂലമായി. വിവാഹ മോചനത്തിന് ശേഷം താരം വീണ്ടും അഭിനയത്തിലും നൃത്തത്തിലും സജീവമായി.

വിവാഹ മോചനം സ്ത്രീകളുടെ അവസാനമല്ലെന്ന് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. ഒരുമയി ല്ലെങ്കില്‍ വിവാഹ ശേഷമുള്ള ജീവിതം വളരെ കഠിനമാണ്. പരസ്പരം മനസ്സിലാക്കിയാല്‍ ഒരുമിച്ച് തീരുമാനിച്ച് ബന്ധത്തിന് പുറത്ത് കടക്കാം. അല്ലെങ്കില്‍ നിയമപരമായി കഠിനമായ വഴികളിലൂടെ പോകേണ്ടി വരും. ഇത് കഴിഞ്ഞാലും ജീവിതമുണ്ട്. ഇത് ഒന്നോ രണ്ടോ പേരുടെ ജീവിതത്തില്‍ അല്ല, പലരുടെ ജീവിതത്തിലും വേര്‍ പിരിയല്‍ നടക്കുന്നുണ്ട്. കുടുംബത്തിനെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. പല വീടുകളിലും പിന്തുണ ലഭിക്കുന്നില്ലെന്നത് വലിയ പ്രശ്‌നങ്ങളിലേയ്ക്ക് പോകുന്നു.ഒരിക്കലും. തിരിച്ച് വരരുത്, ആളുകള്‍ എന്തെങ്കിലും പറയും എന്നൊക്കെ പറഞ്ഞ് നിര്‍ബന്ധിക്കും.

ഇങ്ങനെയുള്ള സമ്മര്‍ദ്ദം മൂലം പലരും ആത്മഹത്യ ചെയ്യുന്നു. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെങ്കില്‍ ധൈര്യമായി എതിര്‍ക്കുക. നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ എനിക്ക് ഒരുപാട് വര്‍ഷങ്ങളെടുത്തു. ഈയടുത്താണ് ലഭിച്ചത്. എന്റെ ജീവിതത്തില്‍ സെഭവിച്ചത് ആര്‍ക്കും സംഭവിക്കരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. ഇനി ഒരു വിവാഹത്തെ പറ്റി ചിന്തിക്കുന്നില്ല. വയസ് അന്‍പത്‌ കഴിഞ്ഞു. ഇനി ഒരു കുഞ്ഞ് ജനിച്ചാല്‍ എന്നെ അമ്മേ എന്നാണോ അതോ പാട്ടി എന്നാണോ അത് വിളിക്കുന്നത് എന്നറിയില്ലെന്നും താരം വ്യക്തമാക്കി.

Comments are closed.