സൗന്ദര്യയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു, അങ്ങിനെ നടന്നെങ്കില്‍ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ; സുന്ദറിന്റെ വാക്കുകള്‍

തെന്നിന്ത്യയില്‍ സിനിമകളിളെല്ലാം വളരെ സജീവമായി നിന്ന താരം തന്നെ ആയിരുന്നു സൗന്ദര്യ. ഒരു വിമാന പകടത്തിലാണ് സൗന്ദര്യ മരണപ്പെടുന്നത്. ഇപ്പോഴിതാ സൗന്ദര്യയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് തുറന്ന് പറയു കയാണ് നടന്‍ സുന്ദര്‍. സുന്ദര്‍ നടന്‍ മാത്രമല്ല നടി ഖുശ്ബുവിന്റെ ഭര്‍ത്താവുമാണ്. ഇവര്‍ ഏറെ നാളത്തെ പ്രണ യത്തിന് ശേഷമാണ് വിവാഹം ചെയ്യുന്നത്. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷ ങ്ങള്‍ ആയിരിക്കുകയാണ്. ഇപ്പോഴിതാ സുന്ദര്‍ തനിക്ക് നടി സൗന്ദര്യയോട് പ്രണയം ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞ കാര്യം ബയില്‍വന്‍ പറഞ്ഞിരിക്കുകയാണ്.

സുന്ദറിനെ പണ്ടുമുതലേ എനിക്ക് അറിയാം. നല്ല മനുഷ്യന്‍ ആണ്. വളരെ അച്ചടക്കം ഉള്ള മനുഷ്യനുമാണ്. രംഭ സിനിമയിലൂടെയാണ് അദ്ദേഹം പെട്ടെന്ന് പ്രശസ്തനായത്. അതിനു ശേഷം കുറച്ചു പ്രേത സിനിമ ചെയ്തു. ഒരു അഭിമുഖത്തിലാണ് അക്കാര്യം സുന്ദര്‍ തുറന്ന് പറഞ്ഞത്. നടി സൗന്ദര്യയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ ഇഷ്ടമായിരുന്നു. ഞാന്‍ ആ കുട്ടിയെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ നടന്നെങ്കില്‍ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ. അതിനിടയില്‍ ആണ് എന്റെ ജീവിതത്തിലേക്ക് ഖുശ്ബു വന്നത്.

പിന്നെ ഖുശ്ബുവിനെ വിവാഹം കഴിച്ചു.ഇത് ഞാന്‍ നിങ്ങളോട് മാത്രമല്ല ഖുശ്ബുവിനോടും പറഞ്ഞിട്ടുണ്ട്. നീ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങിനെ എങ്കിലും പ്രൊപ്പോസ് ചെയ്ത് സൗന്ദര്യയെ കല്യാണം കഴിച്ചേനെ എന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. അതിന്റെ എഫക്റ്റ് എന്തായിരുന്നു എന്നറിയോ, ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അവള്‍ ആദ്യം ചെയ്തത് എന്റെ ഒരു സിനിമയിലും ഇനി സൗന്ദര്യയെ അഭിനയിപ്പിക്കാന്‍ പാടില്ല എന്ന് സത്യം ചെയ്തു വാങ്ങിച്ചു എന്നാണ് സുന്ദര്‍ പറഞ്ഞത്.

സൗന്ദര്യ വിവാഹിത ആയി സിനിമയില്‍ നിന്ന് ഇടവെള എടുത്തിരുന്നു. 2003 ലാണ് സൗന്ദര്യ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ രഘുവിനെ വിവാഹം കഴിക്കുന്നത്. ബന്ധുവും ബാല്യകാല സുഹൃത്തുമായിരുന്നു രഘു. ആ സമയത്ത് താരം ഗര്‍ഭിണിയുമായിരുന്നു. വളരെ നഷ്ടം തന്നെയായിരുന്നു സിനിമാ ലോകത്തിന് സൗന്ദര്യ.

Comments are closed.