
കാത്തിരിപ്പിന് വിട. കുഞ്ഞുവാവ എത്തി, സന്തോഷം പങ്കിട്ട് സുന്ദരി സീരിയല്‍ നടി അഞ്ജലി; മകള്‍ക്ക് വെറൈറ്റി പേര് നല്‍കി താരവും ഭര്‍ത്താവും
സൂര്യ ടിവിയില്‍ ഇപ്പോഴും വളരെ ഹിറ്റായി പോകുന്ന സീരിയലാണ് സുന്ദരി. സുന്ദരി സീരിയലിലൂടെ ആരാധകരുടെ പ്രിയ താര മായി മാറിയ താരമായിരുന്നു അഞ്ജലി, വളരെ കുറച്ച് എപ്പിസോഡുകള്‍ മാത്രമേ സുന്ദരി സീരിയലില്‍ ചെയ്തിട്ടുള്ളുവെങ്കിലും എന്നും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് താരം തന്റെ വളക്കാപ്പ് വളരെ ചെറിയ രീതിയില്‍ ആഘോഷിച്ചത്. ഭര്‍ത്താവ് ശരത്തിവും കുടുംബാംഗങ്ങള്‍ക്കുമാപ്പമാണ് താരം വളക്കാപ്പ് ആഘോഷിച്ചത്. ഇപ്പോഴിതാ സുന്ദരി സീരിയലിനിടെയാണ് താരം വിവാഹം കഴിക്കുന്നത്.

ഈ സീരിയലിലെ സഹ സംവിധായകനായ ശരത്തിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും ആദ്യം നല്ല സുഹൃത്തുക്കളാവു കയും പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു. വിവാഹത്തിനായി അഞ്ജലി പത്ത് ദിവസം സീരിയലില്‍ നിന്ന് അവധിയെടുത്തുവെന്നും പിന്നീട് സീരിയലില്‍ നിന്ന് പറയാതെ തന്നെ പുറത്താക്കുകയായിരുന്നുവെന്നും തനിക്ക് സീരിയലില്‍ അഭിനയിച്ചതിന് പൈസ നല്‍കിയില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു.

സീരിയലില്‍ നിന്ന് പുറത്തായെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ്. താരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിക്കാനെത്തിയ വീഡിയോയും പങ്കിട്ടിരുന്നു. എന്നാല്‍ ദിവസങ്ങളായിട്ടും കുട്ടി ആയില്ലേ എന്ന ചോദ്യത്തിന് പോസ്റ്റ് താരം പങ്കിട്ടിരുന്നു. ഇന്നേക്ക് ഒരുമാസമായി ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിട്ട്. കുറെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടായി.

പല പല മുഖങ്ങള്‍ വന്നുപോയി. ഇനിയും കുറച്ചുനാള്‍കൂടി. ഞങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഞങ്ങളുടെ പൊന്നോമന ഞങ്ങളുടെ അരികിലേക്ക്. കുഞ്ഞിന്റെ വരവിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നുവെന്ന് താരം കുറിച്ചു. കുഞ്ഞ് വേഗം വരട്ടെയന്നും ഞങ്ങളും കാത്തിരിക്കുകയാണെന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും താരത്തോട് ആരാധകരും പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന് കുട്ചി ജനിച്ചിരിക്കുകയാണെന്ന വാര്‍ത്ത താരം പങ്കിട്ടിരിക്കുകയാണ്. പെണ്‍കുഞ്ഞാണ് താരത്തിന് പിറന്നത്. മഴ എന്നാണ് മകള്‍ക്ക് താരവും ഭര്‍ത്താവും പേരിട്ടിരിക്കുന്നത്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പല അസ്വസ്ഥതകളും തനിക്കുണ്ടാ യിരുന്നുവെന്നും അത് കൊണ്ടാണ് പ്രസവത്തിന് മുന്‍പ് തന്നെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്നും താരം പറഞ്ഞു. ആരാധകരും ഇവര്‍ക്ക് ആശംസകള്‍ നേരുകയാണ്.