മകളുടെ ജന്മദിനത്തില്‍ മറ്റൊരു സന്തോഷം കൂടി ബഷി കുടുംബത്തിലേയ്ക്ക്, സുഹാനയ്ക്ക് ലഭിച്ച ഭാഗ്യം; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ബിഗ് ബോസിലൂടെയാണ് മിക്കവര്‍ക്കും ബഷീര്‍ ബഷിയെന്ന വ്യക്തിയെ അറിയാവുന്നത്. ടെലിവിഷനും മോഡലായുമൊക്കെ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോള്‍ യൂ ട്യൂബിലെ വലിയ താരങ്ങളാണ് ബഷീും കുടുംബവും. രണ്ട് ഭാര്യമാരുള്ളതാണ് ബഷിയെ എല്ലാവര്‍ക്കും വമിര്‍ശിക്കാന്‍ കാരണം. ബഷിക്കു രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കു മെല്ലാം യൂ ട്യൂബ് ചാനലുണ്ട്. അതില്‍ ബഷിയും ഭാര്യമാരും വണ്‍ മില്യണ്‍ അടിച്ചിരിക്കുകയാണ്. ഇവരുടെ വീട്ടിലെ ചെറിയ ആഘോഷങ്ങല്‍ പോലും ഇവര്‍ ആരാധകരെ അറിയിക്കാറുണ്ട്.

ബഷിയുടെയും മഷൂറയുടെയും മകന്‍ ജനിച്ചപ്പോള്‍ തന്നെ മകന് യൂ ട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ യൂ ട്യൂബ് വ്ളോഗര്‍ കൂടി ആണ് ഇന്ന് ഇബ്രു. ബഷിയും കുടുംബവും പങ്കിടുന്ന വീഡിയോ സെല്ലാം തന്നെ ആരാധകര്‍ പെട്ടെന്ന് തന്നെ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ബഷീറിന്റെ സുഹാനയു ടെയും ആദ്യ കുട്ടിയും വീട്ടിലെ മൂത്ത കുട്ടിയും രണ്ട് സഹോദരങ്ങളുടെ ഒരേ ഒരു പെങ്ങളുമായ സുനൈനയുടെ പിറന്നാള്‍ എത്തിയത്.

പിറന്നാള്‍ ആഘോഷിക്കാനായി കുടുംബം ഷോപ്പിങ്ങിന് പോയ വീഡിയോ ഇവര്‍ പങ്കുവച്ചിരുന്നു. പിന്നീട് സുനൈനയുടെ പിറന്നാള്‍ കുടുംബം ആഘോഷിച്ചിരുന്നു. ആ അവസരത്തില്‍ തന്നെ ബഷിയുടെ കുടുംബത്തി ലേയ്ക്ക് മറ്റാരു ഭാഗ്യം എത്തിയിരിക്കുകയാണ്. സുഹാനയെ തേടിയും ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ എത്തിയിരിക്കു കയാണ്.

മകളുടെ ജന്മദിന ചടങ്ങില്‍ തന്നെ വലിയ ഒരു സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുഹാന. സുഹാ നയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. വലിയ നേ്ട്ടമാണ് സുഹാന സ്വന്തമാക്കിയത്. കുറച്ച് വീഡിയോകളിലൂടെ യാണ് സുഹാന ഈ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴാണ് ഞങ്ങളുടെ പ്ലേ ബട്ടണ്‍ വയ്ക്കുന്ന സ്ഥലം പൂര്‍ണമായ തെന്നും ഇവര്‍ പറയുന്നു

Comments are closed.