
വീട്ടിലെ മൂത്ത കുട്ടി. ഞങ്ങളുടെ രാജകുമാരി; പൊന്നുമകള്‍ സുനുവിന്റെ പിറന്നാള്‍ ഗംഭീരമാക്കി ബഷിയും കുടുംബവും
ബഷീര്‍ ബഷിയും കുടുംബവും യൂ ട്യൂബിലെ താരങ്ങള്‍ തന്നെയാണ്. ബഷിക്കു രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കു മെല്ലാം യൂ ട്യൂബ് ചാനലുണ്ട്. അതില്‍ ബഷിയും ഭാര്യമാരും വണ്‍ മില്യണ്‍ അടിച്ചിരിക്കുകയാണ്. ഇവരുടെ വീട്ടിലെ ചെറിയ ആഘോഷങ്ങല്‍ പോലും ഇവര്‍ ആരാധകരെ അറിയിക്കാറുണ്ട്. എപ്പോഴും എന്തെങ്കിലും ആഘോഷം ഇവര്‍ക്ക് കാണും. ബഷിയുടെയും മഷൂറയുടെയും മകന്‍ ജനിച്ചപ്പോള്‍ തന്നെ മകന് യൂ ട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ യൂ ട്യൂബ് വ്‌ളോഗര്‍ കൂടി ആണ് ഇന്ന് ഇബ്രു. ബഷിയും കുടുംബവും പങ്കിടുന്ന വീഡിയോസെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറയ്ക്കും ബഷിക്കും ആദ്യ കുട്ടി ജനിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും കുട്ടി ജനിക്കുന്നത്. ബഷീറിന്റെ മൂന്നാമത്തെ കുട്ടിയാണിത്. ഇപ്പോഴിതാ ബഷീറിന്റെ സുഹാനയുടെയും ആദ്യ കുട്ടിയും വീട്ടിലെ മൂത്ത കുട്ടിയും രണ്ട് സഹോദരങ്ങളുടെ ഒരേ ഒരു പെങ്ങളുമായ സുനൈനയുടെ പിറന്നാള്‍ ഗംഭീരമാക്കി ആഘോഷിച്ചിരിക്കുകയാണ് ബഷി കുടുംബം.

സുനുവിനെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഞങ്ങളുടെ വീട്ടിലെ രാജകുമാരിയായ മകള്‍ സുനൈനയ്ക്ക് പന്ത്രണ്ട് വയസായിരിക്കുകയാണെന്ന് പോസ്റ്റിലൂടെ പങ്കിട്ടാണ് ബഷി മകളുടെ പിറന്നാള്‍ ഗംഭീരമാക്കിയി രിക്കുന്നത്.

മാത്രമല്ല സുനുവിന് വലിയ സര്‌പ്രൈസും കുടുംബം നല്‍കിയിട്ടുണ്ട്. സുഹാനയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മകള്‍ സുനുവിനെയും വലിയ ഇഷ്ടമാണ്. സുനുവിനും സ്വന്തമായി യൂ ട്യൂബ് ചാനലൊക്കെ ഉണ്ട്. ഇപ്പോഴിതാ ആരാധകരും കുഞ്ഞു സുനുവിന് ബര്‍ത്ത് ഡേ വിഷ് ചെയ്തിരിക്കുകയാണ്. കുടുംബം ഒന്നിച്ച് പുറത്തൊക്കെ പോയാണ് സുനുവിന്റെ ബര്‍ത്ത് ഡേ അടിപൊളി ആക്കിയത്.