കുഞ്ചാക്കോ ബോബന്റെ വിവാഹ ദിനത്തില്‍ പൊട്ടി കരഞ്ഞ പെണ്‍കുട്ടി ഇന്ന് വിവാഹിതയായിരിക്കുന്നു. ഭാഗ്യയെ പറ്റി സുരേഷ് ഗോപി; റോള്‍സ് റോയ്‌സില്‍ വന്നിറങ്ങി നവദമ്പതികള്‍; വന്‍ താരനിരയില്‍ റിസപ്ഷന്‍

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കേരളം തന്നെ ആഘോഷിച്ചതായിരുന്നു. പ്രധാനമന്ത്രി വരെ പങ്കെടു ത്ത വിവാഹത്തില്‍ സിനിമാ താരങ്ങളും സജീവമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താര പുത്രിയുടെ വി വാഹ റിസപ്ഷന്‍. വിവാഹത്തില്‍ പങ്കെടുത്ത താരങ്ങളെ്ല്ലാം തന്നെ റിസപ്ഷനും എത്തിയിരുന്നു. അത്യാഡം ബരപൂര്‍വം ഗുരുവായൂര്‍ ക്ഷേത്ര നടയിലായിരുന്നു ഭാഗ്യ സുരേഷിന്റെ താലികെട്ട്. ശ്രേയസാണ് ഭാഗ്യയുടെ ഭര്‍ത്താവ്. പട്ടാളക്കാരനായിരുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനുമാണ് ശ്രേയസ് ബിസിനസ് മേഖലയിലാണ്.

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് വിവാഹത്തിന്‍രെ വിശേഷങ്ങളാണ്. കഴിഞ്ഞ ദിവസം സിനിമക്കാര്‍ക്കായി നടന്നത് വലിയ രീതിയിലുള്ള ഫങ്ഷന്‍ തന്നെ ആയിരുന്നു.വെളുത്ത നിറത്തി ലുള്ള ലഹങ്കയണിഞ്ഞ് കഴുത്തില്‍ ഡയമണ്ട് നെക്ലസ് ധരിച്ചാണ് താരപുത്രി എത്തിയത്. കറുത്ത സ്യൂട്ടാണ് ശ്രേയസ് ധരിച്ചത്.

മമ്മൂട്ടിയും ദുല്‍ഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും, ഹണി റോസ്, നടി മീന, ജോജു ജോര്‍ജ്, സാനിയ ഇയ്യപ്പന്‍, നടി ആനി, വിന്ദുജ മേനോന്‍,നമിത പ്രമോദ്, ആശ ശരത് കുടുംബവും,പിഷാരടി, ജയസൂര്യ തുടങ്ങി വന്‍ താര നിര തന്നെ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ ന്നിരുന്നു.

റിസപ്ഷനിടെ മകളെ കുറിച്ച് സുരേഷ് ഗോപി നടത്തിയ പ്രസംഗവും വൈറലാണ്. കുഞ്ചാക്കോ ബോബന്‍ വിവാഹിതനായപ്പോള്‍ വാവിട്ട് കരഞ്ഞ പെണ്‍കുട്ടിയാണ് ഇപ്പോള്‍ വിവാഹിതയായി നില്‍ക്കുന്നതെന്നാണ് ഭാഗ്യയെ കുറിച്ച് സംസാരിച്ച് സുരേഷ്?ഗോപി പറഞ്ഞത്. ഭാഗ്യയ്ക്കും ശ്രേയസിനും ആശംസ അറിയിക്കാന്‍ കുഞ്ചാക്കോ ബോബനും കുടുംബവും വേദിയില്‍ എത്തിയിരുന്നു.

Comments are closed.