ആഘോഷവും ആരവങ്ങളുമില്ല. വളരെ ലളിതമായി മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം നടത്തി സുരേഷ്് ഗോപി, മേക്കപ്പോ, ആടയാഭരണങ്ങളോ ഒന്നുമില്ലാതെ കേരള സാരിയില്‍ സുന്ദരിയായി ഭാഗ്യ: ആശംസകളുമായി ആരാധകര്‍

നടന്‍ സുരേഷ് ഗോപി എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.അദ്ദേഹത്തിന്റെ ആക്ഷന്‍ ചിത്രങ്ങള്‍ക്കും പോലീസ് വേഷ ങ്ങള്‍ക്കുമൊക്കെ വലിയ ആരാധക വൃന്ദം തന്നെയാണ് ഉള്ളത്. മലയാളത്തിന്റെ പ്രിയ താരമായ സുരഷ് ഗോപി രാഷ്ട്രീയത്തില്‍ സജീവമായതോടെ ഇടക്കാലത്തേയ്ക്ക് സിനിമ അഭിനയം നിര്‍ത്തിയിരുന്നു. പിന്നീട് അദ്ദേഹം വീണ്ടും സിനിമയില്‍ സജീവമായി. താരത്തിന്റെ മൂത്ത മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്ന വാര്‍ത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരന്‍. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസി നസുകാരനാണ്. അടുത്ത വര്‍ഷം ജനുവരി 17ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. പിന്നീട് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വിവാഹ റിസപ്ഷനും നടക്കും. വളരെ ലളിതമായിട്ടാണ് ഭാഗ്യയുടെ വിവാഹ നിശ്ചയം നടന്നത്. രാഷ്ട്രീയക്കാരനും നടനുമൊക്കെ ആയിരുന്നിട്ടും വലിയ രീതിയില്‍ കുടുംബത്തിലെ ആദ്യ കുട്ടിയുടെ വിവാഹ നിശ്ചയം നടത്താ മായിരുന്നെങ്കിലും വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമായ ലളിതമായ ചടങ്ങായിട്ടാണ് ഇത് നടന്നത്.

ഭാഗ്യയാകട്ടെ കേരള സാരി മാത്രം ധരിച്ച് മേക്കപ്പോ ആടയാഭരണങ്ങളോ ഒന്നുമില്ലാതെയാണ് തന്റെ നിശ്ചയത്തിന് എത്തിയത്. ലോക്കായി ഗയ്‌സ് എന്ന തലക്കെട്ടോടെയാണ് ഭാഗ്യ വരനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അത് പെട്ടെന്ന് തന്നെ വൈറലായിരുന്നു. നിരവധി പെണ്‍കുട്ടികളുടെ വിവാഹവും നിരവധി പേര്‍ക്ക് വീടുള്‍പ്പടെ സഹായ ഹസ്തം ചെയ്ത് സുരേഷ് ഗോപി മകളുടെ വിവാഹ നിശ്ചയ ചടങ് വളരെ ലലിതമാക്കി വീണ്ടപും സമൂഹത്തിന് തന്നെ മാതൃകയാവുകയാണ്.

.ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കുകയാണ് ഭാഗ്യ. മറ്റൊരു മകള്‍ക്കൂടി സുരേഷ് ഗോപിക്കുണ്ട്. താരത്തിന്റെ രണ്ട് ആണ്‍മക്കളായ മാധവ് സുരേഷും ഗോകുല്‍ സുരേഷും അച്ഛന്റെ പാതയിലൂടെ സിനിമയി ലെത്തിയിരിക്കുകയാണ്. ഭാഗ്യയ്ക്ക് ആശംസകളും സുരേഷ് ഗോപി മകളുടെ വിവാഹം ഇത്ര ലളിതമാക്കിയതിനും ആരാധകര്‍ വളരെ പോസിറ്റീവ് കമന്റുകളും നല്‍കിയിട്ടുണ്ട്.

Comments are closed.