മകളുടെ വിവാഹം എന്നെ കൊണ്ട് കഴിയുന്നത് പോലെ ആര്‍ഭാടമാക്കും. ഭാര്യയാണ് മക്കളെ വളര്‍ത്തിയത്, ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ ശമ്പളം കൊടുക്കും,എന്റെ സ്വത്തിന്റെ പാതി ഭാര്യയുടെ പേരിലാണ് ഉള്ളത്; സുരേഷ് ഗോപി

സുരേഷ് ഗോപി ആരാധകരുടെ വളരെ പ്രിയപ്പെട്ട താരമാണ്. താരത്തിനെ പോലെ തന്നെ മക്കളും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ താരത്തിന്‍രറെ പുതിയ സിനിമ ഗരുഡന്‍ റിലീസിനായി എത്തുതകയാണ്. ഇപ്പോഴിതാ താരം തന്റെ പ്രമോഷന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ പറ്റിയും മക്കളെ പറ്റിയും പറയുന്നുണ്ട്. അടുത്തിടെയാണ് താരത്തിന്റെ മൂത്ത മകടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ സിംപിളായിട്ടാണ് താരം നിശ്ചയം നടത്തിയത്. ഇപ്പോഴിതാ മകളുടെ വിവാഹം നടക്കാന്‍ പോകുന്നതിന്റെ എക്‌ സൈറ്റ്‌മെന്റിലാണ് താനെന്ന് സുരേഷ് ഗോപി തുറന്ന് പറയുകയാണ്.

പണ്ടുകാലത്ത് ആര്‍ഭാട വിവാഹത്തി നോട് തനിക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ നമ്മള്‍ മകന്റെയോ മകളുടെയോ വിവാഹം നടത്തുമ്പോള്‍ ഒരു മാര്‍ക്കറ്റ് കൂടിയാണ് ഉണരുന്നത്. അവര്‍ ക്കും അതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നു. അങ്ങനെ നോക്കിയാല്‍ പലര്‍ക്കും പല രീതിയില്‍ ഒരു വിവാഹം സഹാ യം ആകുമെന്നും, മകളുടേതും ആര്‍ഭാട വിവാഹം ആയിരിക്കുമെന്നും താരം പറയുന്നു. എന്റെ മകളുടെ വിവാ ഹം എങ്ങനെ ആയിരിക്കണം എന്ന രീതി പണ്ട് ഞാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാന്‍ നോക്കണം. ദൈവം എന്നെ സമ്മതിക്കുന്ന തരത്തില്‍ ഞാന്‍ ആ വിവാഹം നടത്തു മെന്നും താരം പറയുന്നു.

ഒരു ഉപദേശവും മകള്‍ക്ക് വിവാഹത്തിന് മുന്നോടിയായി ഞാന്‍ നല്‍കിയിട്ടില്ല. പിജിക്ക് പോകും മുന്‍പേ അവളെ വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിച്ചതാണ്. ആദ്യം അവള്‍ പോകും. പിന്നാലെ അവനും പോകും. അവള്‍ പഠിക്കുന്നതിലൂടെ എനിക്ക് ആണ് അതിന്റെ ഗുണം. അവള്‍ എന്റെ കണ്ടന്റ് മാനേജര്‍ ആണ്. ആദിവാസിക ളുടെ തന്നെ വിഷയങ്ങള്‍ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാന്‍ അതിന് ശമ്പളം കൊടുക്കുന്നുണ്ട്. ജോയ് മാത്യു ഭാര്യക്ക് അന്‍പതിനായിരം കൊടുക്കുന്ന വാര്‍ത്ത ഞാന്‍ കണ്ടിരുന്നു.

അത് എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതല്‍ അഞ്ചുലക്ഷം വരെ ഞാന്‍ അവള്‍ക്ക് ശമ്പളം കൊടുക്കും. മകളുടെ വിവാഹമാകുന്ന ആ ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു. ഞാന്‍ സിനിമ ചെയ്തു നടന്നപ്പോള്‍ അവളാണ് കുടുംബം നോക്കിയത്. ഞാന്‍ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം ഭാര്യയ്ക്ക് ശമ്പളമായി കൊടുക്കുമെന്നും എന്റെ സ്വത്തിന്റെ പാതി ഭാര്യയുടെ പേരിലാണ് ഉള്ളതെന്നും സുരേഷ് ഗോപി പറയുന്നു.

Articles You May Like

Comments are closed.