
സത്യജിത്ത് റേയുടെ സിനിമയിലൂടെ അരങ്ങേറ്റം. തെന്നിന്ത്യയിലെ മുന്‍നിര താരമായി, ഗ്ലാമര്‍ വേഷങ്ങളില്‍ താല്‍പ്പര്യമില്ലാത്ത നായിക ആയതിനാല്‍ അവസരങ്ങള്‍ ഇല്ലാതായി, പ്രണയ കുരുക്കുകളില്‍ വീഴാത്ത താരം. വിവാഹ ശേഷ അഭിനയത്തില്‍ നിന്ന് മാറി; നടി സുവ്വലക്ഷ്മിയുടെ ജീവിതം
അനുരാഗ കൊട്ടാരം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ സുന്ദരി നടിയായിരുന്നു സുവ്വ ലക്ഷ്മി. ഒറ്റ സിനിമ യില്‍ മാത്രമേ താരം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും തനമിഴ് സിനിമയില്‍ കൈ നിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ താരം വളരെ നല്ല അഭിനയം കാഴ്ച്ച വച്ചു. പണത്തിന്എന്തും ചെയ്യുന്ന അവസരത്തിനായി എന്തിനും തയ്യാറാകുന്ന ഒരു നടി ആയിരുന്നില്ല സുവ്വ ലക്ഷ്മി.

വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തത്തില്‍ അതീവ പാണ്ഡിത്യമുള്ള കുട്ടിയായിരുന്ന സുവ്വ ലക്ഷ്മിയെ ഇന്ത്യന്‍ സിനിമയുടെ തന്നെ എക്കാലത്തെയും പ്രശസ്തനായ സത്യജിത്ത് റേ കാണാനിടയാവുകയും അദ്ദേഹത്തിന്റെ ഉട്യോരന്‍ എന്ന ബംഗാളി സിനിമയിലേ യ്ക്ക് സുവ്വ ലക്ഷി്മിയെ വിളിക്കുകയുമായിരുന്നു. അതായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.

പിന്നീട് ആസൈ,ഗോകുലതത്തില്‍ സീതെ, കതിരുണ്ട കടല്‍, കല്‍ക്കി,ലവ് ടുഡേ തുടങ്ങി നിരവധി സിനിമകള്‍ താരം ചെയ്തു. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത നടിയായിരുന്നു സുവ്വലക്ഷ്മിയെന്നും പല താരങ്ങളും പ്രണയത്തി ലകപ്പെടുത്താന്‍ നോക്കിയിട്ടും വളരെ നല്ല ഒരു വ്യക്തിയായി നിന്ന നടിയായിരുന്നു അവരെന്നും ഇപ്പോള്‍ ബയില്‌വന്‍ രംഗനാഥന്‍ വെളിപ്പെടുത്തുകയാണ്.

സാരിയിലാണ് താരം മിക്ക സിനിമകളിലും ഉണ്ടായിരുന്നത്. ഗ്ലാമര് വേഷങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ താരത്തിന് പല താരങ്ങളുമായുള്ള അവസരം നഷ്ട്ടപ്പെട്ടു. കാര്‍ത്തിക് എന്ന നടന്‍ അക്കാലത്ത് മിക്ക താരങ്ങളെയും പ്രണയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രണയത്തിലും വീഴാതെ താരം സിനിമയില്‍ അഭിനയിക്കുകയും വിവാഹത്തോടെ സിനിമ വിട്ട് വിദേശ ത്തേയ്ക്ക് പോകുകയായിരുന്നുവെന്നും ബയില്‍വന്‍ പറയുന്നു.