അമ്മമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികില്‍ സുധാപ്പു അമ്മമ്മയെ ചിരിപ്പിക്കാന്‍ നോക്കുകയാണ്. വേദനിപ്പിക്കുന്ന വീഡിയോയുമായി സൗഭാഗ്യ; ഇത് ഞങ്ങളെയും സങ്കടപ്പെടുത്തുന്നുവെന്ന് കമന്റുകള്‍

കഴിഞ്ഞ ദിവസമാണ് നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി വിട വാങ്ങിയത്. എന്നും പതിനേഴ് കാരിയുടെ ചുറുചുറുക്കോടെ വളരെ ഭംഗിയായി അഭിനയിക്കുന്ന മലയാളത്തിന്‍രെ പ്രിയ മുത്തശ്ശി ആയിരുന്നു സുബ്ബല ക്ഷ്മി. തന്‍രെ പ്രിയ മുത്തശ്ശി മരണപ്പെട്ട് പോയതില്‍ അതീവ സങ്കടത്തിലാണ് സൗബാഗയ വെങ്കിടേഷ്. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ എല്ലാത്തിനും താങ്ങും തണലുമായി മാറിയ അമ്മയും ഇപ്പോല്‍ തന്നെ തനിച്ചാക്കി പോയി എന്നും താന്‍ അനാഥയായി എന്നുമുള്ള താര കല്യാണിന്‍രെ കുറിപ്പ് ആരാധകരിലും വളരെയധികം വിഷമം ഉണ്ടാക്കി. എല്ലാവരും ചിരിച്ച മുഖത്തോടെ കാണുന്ന മുത്തശ്ശി ഒടുവില്‍ എല്ലാ കണ്ണുകളും ഈറനണിയിച്ച് പോയി. മുത്തശ്ശിയുടെ പ്രിയപ്പെട്ട ചെറുമകളായിരുന്നു സുധാപ്പുവെന്ന സുദര്‍ശന.

സൗഭാഗ്യയുടെ മകള്‍ സുധാപ്പൂവിനെ കൊഞ്ചിക്കാന്‍ ഇനി മുത്തശ്ശിയില്ല. ഇപ്പോഴിതാ തന്‍രെ ഇന്‍സ്റ്റയില്‍ മുന്‍പ് എടുത്ത മുത്തശ്ശിയുടെയും സുധാപ്പൂവിന്‍രെയും വീഡിയോ പങ്കു വച്ചിരിക്കുകയാണ് സൗഭാഗ്യ. മുത്തശ്ശി സുദര്‍ ശനയെ കളിപ്പിക്കുന്ന വീഡിയോ ആണിത്. അത് കാണുന്നവരുടെ ഹൃദയവും നിറയ്ക്കുകയാണ്. കണ്ണു പൊ ത്തി സുധാപ്പൂവിനെ കളിപ്പിക്കുകയാണ് സുബ്ബലക്ഷ്മി മുത്തശ്ശി. സുധാപ്പൂ അത് കണ്ട് വളരെ സന്തോഷത്തിലാണ്. മുത്തശ്ശി മരിക്കുന്നതിന് എട്ട് മാസങ്ങല്‍ക്ക് മുന്‍പും രണ്ട് മാസങ്ങള്‍ക്ക് മുന്‍പും ആശുപത്രി കിടക്കയിലും എടുത്ത വീഡിയോ ആണ് സൗഭാഗ്യ പങ്കു വച്ചിരിക്കുന്നത്.

എന്നാല്‍ മുത്തശ്ശി മരിച്ചതറിയാതെ സുദര്‍ശന മുത്തശ്ശിയുടെ മൃതദേഹത്തിന് അരികില്‍ നിന്ന് മുത്തശ്ശിയെ ചിരിപ്പിക്കാന്‍ നോക്കുകയാണ്. ആ കാഴ്ച്ച ആരാധകരിലും വളരെ ദുഖമുണ്ടാക്കുകയാണ്. ‘അവള്‍ ഇത് സ്ഥിര മായി കാണിച്ചുകൊണ്ടിരിക്കുന്നു, പക്ഷെ ഇത് കാണാനും അവളുടെ കൂടെ കളിക്കാനും അവളുടെ അമ്മമ്മ ഇപ്പോള്‍ ഇല്ല’ എന്നായിരുന്നു വിഡിയോ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചത്.

മുത്തശ്ശിയ്ക്കും കുഞ്ഞിനുമൊപ്പമുള്ള മറ്റൊരു ചിത്രവും സൗഭാഗ്യ പങ്കു വച്ചിരുന്നു. ‘എനിക്കുള്ള സമയമാ കുമ്പോള്‍ ഇനി നമുക്ക് അവിടെ കാണാം, ഞാന്‍ നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യും’ എന്നായിരുന്നു ആ ചിത്ര ത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്. വല്ലാത്ത ഒരു വേദന, ഭയങ്കര ഇഷ്ടം ആയിരുന്നു..കുടുബത്തിലെ ഒരു അംഗം നഷ്ടപ്പെട്ടുവെന്നും പേരകുട്ടിയുടെ മോളെയും കൊഞ്ചിക്കാന്‍ ഭാഗ്യം ഉണ്ടായ നല്ല ഒരു മുത്തശ്ശി ആയിരു ന്നുവെന്നുമൊക്കെ ആരാധകര്‍ കമന്റിട്ടിട്ടുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

Comments are closed.