
ആ ബന്ധം എന്‍രെ ജീവിതം തന്നെ കുളം തോണ്ടി. വലിയ ദുരന്തമായിരുന്നു. ആ വേദന തീരും മുന്‍പാണ് അച്ഛന്റെ മരണം; സൗഭാഗ്യ വെങ്കിടേഷ്
ടിക്ക് ടോക്കിലൂടെ വളരെ ഫേമസായ ഒരു താരവും താര പുത്രിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയ്ക്ക് വലിയ ആരാധകര്‍ തന്നെയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇപ്പോള്‍ യൂ ട്യൂബറുമാണ്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടുന്ന താരം ഇപ്പോള്‍ മകള് സുധാപ്പുവിന്റെ ഓരോ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം ആരാധ കരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണം ജീവിതത്തിലെ വലിയ വിഷമ ഘട്ടത്തെ അതി ജീവിച്ചതിനെ പറ്റി തുറന്ന് പറയുക യാണ്. ചക്കപ്പഴത്തിലെ അര്‍ജുന്‍ സോമ ശേഖറാണ് താരത്തിന്‍രെ ഭര്‍ത്താവ്.

ഇവരുടെ ഫാമിലിയെ ഓരോരുത്തരും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. തനിക്ക് മുന്‍പുണ്ടായിരുന്ന പ്രണയത്തെ പറ്റി താരം തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തിയ പ്രണയമായിരുന്നു അതെന്നും തനിക്ക് വലിയ ഇഷടമായിരു ന്നെങ്കിലും ബോഡി ഷെയ്മിങ്ങും മറ്റുമാണ് അയാളില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും ആദ്യ ബന്ധം എന്‍രെ ജീവിതം തന്നെ കുളം തോണ്ടിയെന്നും വലിയ ദുരന്തമായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. ആ വിഷമം വളരെയധികം ഉണ്ടായിരുന്നു.

അപ്പോഴാണ് തന്‍രെ അച്ഛന്‍ വിട പറയുന്നത്. അത് എനിക്കും ഒട്ടും താങ്ങാനായില്ല. എങ്ങനെയാണ് അതിനെ അതി ജീവിക്കുന്ന തെന്ന് തനിക്കറിയില്ലായിരുന്നു. അച്ചന്‍ അന്‍പത് വയസ് വരെയെ ജീവിക്കുകയുള്ളുവെന്നും നിന്റെ മകളായിട്ട് ഞാന്‍ പുനര്‍ ജനിക്കുമെന്നും അച്ഛന്‍ പറയുമായിരുന്നു.

മകള്‍ അച്ഛന്റെ പുനര്‍ജനം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവള്‍ അച്ഛനെ പോലെയാണ് ഇരിക്കുന്നതെന്ന് പറയുന്നതാണ് തനിക്ക് സന്തോഷമെന്നും താരം പറയുന്നു. വിവാഹ ശേഷം അമ്മയുടെ അടുത്തു നിന്ന് മാറി നില്‍ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടായി എടുത്ത തീരുമാനമെന്നും താരം പറയുന്നു.