
പുതിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് സാന്ത്വനത്തിലെ അമ്മുവായി എത്തിയ കല്യാണി; ആശംസയോടെ ആരാധകര്‍
സാന്ത്വനം സീരിയല്‍ എന്നും ആരാധകരുടെ പ്രിയപ്പെട്ട സീരിയലാണ്. സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവര്‍ ഒരുപാട് പേരുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു സാന്ത്വനം സീരിയലിലെ അമ്മു. അപ്പുവിന്റെ സഹോദരിയായ അമ്മു പിന്നീട് പഠിക്കാന്‍ പോകുന്നതാണ് കാണിച്ചിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സീരിയലില്‍ അമ്മു വായി എത്തിയ കല്യണി വിവാഹിത ആയത്. കനല്‍ പ്പൂവ് സീരിയലിലും താരം അഭിനയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി അനൂപാണ് താരത്തിന്‍രെ ഭര്‍ ത്താവ്.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും സേവ് ദ ഡേയ്റ്റ് ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇരുവരും കുടും ബ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും വീട്ടുകാരണ് തങ്ങളുടെ വിവാഹം ഉറപ്പിച്ചതെന്നും താരം പറഞ്ഞു.വിവാഹം വളരെ നേരത്തെ ആയി എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു.

എന്നാല്‍ തനിക്ക് അതില്‍ വലിയ മാറ്റമോ ബുദ്ധിമുട്ടോ തോന്നിയില്ലെന്നും വീട്ടുകാരുടെ താല്‍പ്പര്യ പ്രകാരമാണ് ജാതകമൊക്കെ നോക്കിയാണ് വിവാഹം നെരത്തെ ആക്കിയതെന്നും അതില്‍ തനിക്ക് സന്തോഷമാണെന്നുമാണ് താരം അന്ന് പറഞ്ഞത്. സാന്ത്വന ത്തിലേയ്ക്ക് ഇനി വിളിച്ചാല്‍ വരുമെന്നും താരം പറഞ്ഞിരുന്നു. നിലവില്‍ കനല്‍പ്പൂവിലെ നെഗറ്റീവ് ക്യാരക്ടറാണ് താരം ചെയ്യുന്നത്.

ഇപ്പോഴിതാ താനും ഒരമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് താരം. തങ്ങള്‍ക്കിടയിലേയ്ക്ക് മൂന്നാമ തൊരാള്‍ കൂടി എത്തുകയാണെന്നും വളരെ സന്തോഷത്തിലാണെന്നും കല്യാണി പോസ്റ്റു ചെയ്തു. നിരവധി ആരാധകരും നല്ല കമന്റുകള്‍ താരത്തിന് നല്‍കിയിട്ടുണ്ട്. ബേബി ലോഡിങ്, ഞങ്ങളുടെ കുഞ്ഞു വാവയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രെഗ്നനന്‍സി റിസല്‍ട്ട് പങ്കു വച്ച് താരം കുറിച്ചു.