
കുട്ടിയായിരിക്കുമ്പോള്‍ ബാപ്പ മരിച്ചു. പിന്നീട് വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്തായിരുന്നു ജീവിതം, അഭിനയത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നു. നാടകത്തിലൂടെ സിനിമയിലെത്തി. സാന്ത്വനം സീരിയലിലെ രാജേശ്വരി ആയി എത്തുന്ന സീനത്തിന്റെ ജീവിതം
സീനത്ത് എന്ന നടി ഏറെ വര്‍ഷങ്ങളായി അഭിനയത്തില്‍ സജീവമായ താരമാണ്. നാടകത്തിലൂടെയാണ് താരം അഭിനയത്തിലേ യ്‌ക്കെത്തുന്നത്. ഇതിനോടകം തന്നെ നിരവധി സിനിമകള്‍ താരം ചെയ്തു. അമ്മ കഥാപാത്രങ്ങളൊക്ക സീനത്ത് വളരെ നല്ല രീതിയില്‍ അഭിനയിച്ചിരുന്നു. മിക്ക താരങ്ങളുടെയും അമ്മ വേഷത്തില്‍ താരം അഭിനയിച്ചിരുന്നു. നെഗറ്റീവ് റോളുകളും താരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമയില് മാത്രമല്ല സീരിയലുകളും താരം ചെയ്യുന്നുണ്ട്.

സാന്ത്വനം സീരിയലില്‍ നെഗറ്റീവ് റോളില്‍ താരം ഇപ്പോള്‍ അഭിനയിക്കുകയാണ്. രാജശേഖരന്‍ തമ്പിയുടെ സഹോദരി രാജേശ്വരി ആയിട്ടാണ് താരം ഇതില്‍ അഭിനയിക്കുന്നത്. നെഗറ്റീവ് റോളാണ് താരം ചെയ്യുന്നത്.ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നല്‍കിയ ഒരു തന്റെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ പറ്റിയുമൊക്കെ തുറന്ന് പറയുക യാണ്. മലപ്പുറത്തെ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു തന്‍രെ ജനനം.

കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബാപ്പ മരിച്ചു പോയിരു ന്നു. അതോടെ തങ്ങളുടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഉമ്മ മക്കളെ വളര്‍ത്താന്‍ ഒരുപാട് കഷ്ട്ടപ്പെട്ടു. ബാപ്പ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കി വച്ചിരുന്നു. വീട്ടിലെ ആവിശ്യങ്ങള്‍ക്കും ഞങ്ങള്‍ക്കുമൊക്കെ യായി ഉമ്മ അതൊക്കെ വിറ്റു. പിന്നീട് വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുക്കുമായിരുന്നു. ആ വാടക കൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം.

വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയ മോഹം എനിക്കുണ്ടായിരുന്നു. കുട്ടിക്കാലത്ത് മറ്റു കുട്ടികളൊക്കെ കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോള്‍ താന്‍ സ്റ്റേജ് കെട്ടി നാടകമായിരുന്നു കളിച്ചിരുന്നത്. വളരുന്തോറും അഭിനയിക്കാനുള്ള താത്പര്യം കൂടി. അഭിനേത്രി നിലമ്പൂര്‍ ആയിഷ ഇളയമ്മയാണ്. ഇളയമ്മ വഴി 1978ല്‍ പി. എ. ബക്കറിന്റെ ചുവന്ന വിത്തുകള്‍ എന്ന സിനിമയി ലാണ് ആദ്യം അഭിനയിക്കുന്നത്. ഒരു മുസ്ലിം പെണ്‍കുട്ടി എന്ന നിലയില്‍ അഭിനയം അത്ര എളുപ്പമായിരുന്നില്ല. അഭിനയിക്കാന്‍ വാശി പിടിച്ചതിനാല്‍ കുറേ അടിയും കിട്ടിയിട്ടുണ്ട്. സഹോദരനാണ് തല്ലിയിരുന്നത്. പിന്നീട് സഹോദരന് മനസിലായി. എനിക്ക് കലയോടുള്ള താല്‍പ്പര്യം. രണ്ട് മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണ് താരമിപ്പോള്‍. ജിതിന്‍, നിതിന്‍ എന്നാണ് മക്ക ളുടെ പേരെന്നും നല്ല സുഹൃത്തുക്കളുമാണ് അവരെന്നും സീനത്ത് പറയുന്നു.