
സിനിമ സീരിയല്‍ താരമായിരുന്ന കൈലാസ് നാഥ് അന്തരിച്ചു. സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ ഇനിയില്ല; നിരാശയില്‍ ആരാധകര്‍
സിനിമാ സീരിയല്‍ താരമായിരുന്ന കൈലാസ് നാഥ് അന്തരിച്ചു.മലയാളം തമിഴ് സിനിമ രംഗത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാന്നാറുകാരനായ ഇദ്ദേഹം മിമിക്രിയിലൂടെയാണ് അഭിനയത്തിലെത്തുന്നത്. യുഗപുരുഷന്‍, തമസോമ ജ്യോതിര്‍ഗമയ, ഇതൊരു സ്വപ്നം, ഒരു തളി രാഗം തുടങ്ങി നിരവധി സിനിമകള്‍ താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാ നൈറ്റിലെ സാന്ത്വനം സീരിയലില്‍ താരം അഭിനയിച്ചിരുന്നു.

65 വയസിലാണ് താരത്തിന് അന്ത്യം സംഭവിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ആശുപത്രിയിലായിരുന്നു അദ്ദേഹം. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്ന അദ്ദേഹം. വൈകിട്ട് മൂന്നരയോടെയാണ് മരണപ്പെട്ടത്. നാളെയാണ് അദ്ദേഹത്തിന്റെ സംരം നടത്തപ്പെടുന്നത്. സാന്ത്വനത്തില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കൈലാസ് നാഥ് ആയിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രമായിരുന്നു ഇത്. മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

സേതുരാമയ്യര്‍ സിബിഐയിലെ സ്വാമിയായും ‘സ്വന്തം എന്ന പദ’ത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവര്‍ഷത്തിലെ അയ്യരായും നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ഈ സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് താരത്തിന് കരള്‍ രോഗം ബാധിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയി ലുമായിരുന്നു താരം. ശ്രീകുമാരന്‍ തമ്പിയുടെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൈലാസ് നാഥ് മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന ചിത്രമാണ് ആദ്യമായി സംവിധാനവും ചെയ്തിരുന്നു.

സംഗമം എന്ന ചിത്രമായിരുന്നു അദ്ദേഹം ആദ്യം അഭിനയിച്ചത്. നിരവധി തമിഴ് സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. മുന്നൂറി ലധികം സിനിമകളും നൂറുകണക്കിന് സീരിയലുകളും അദ്ദേഹം ചെയ്്്തിട്ടുണ്ട്. ബ്രാഹ്മിണ്‍ സമുദായത്തിലാണ് കൈലാസ് നാഥ് ജനിക്കുന്നത്.
കരള്‍ രോഗം തന്നെയാണ് അദ്ദേഹത്തിന്‍രെ മരണ കാരണമെങ്കിലും പുക വലിയോ മദ്യ പാനമോ അങ്ങനെ ഒരു ശീലവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സിനിമയിലാണെങ്കിലും സീരിയലില്‍ ആണെങ്കിലും സഹ പ്രവര്‍ത്തകരുമായി എപ്പോഴും സഹ പ്രവര്‍ത്തകരോട് എപ്പോഴും വളരെ പ്രസന്നതയൊടെയും സ്‌നേഹത്തോടെയും സംസാരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.