സ്വാസിക വിവാഹിതയാകുന്നു; ടെലിവിഷന്‍ താരമായ ഭാവി വരനൊപ്പമുള്ള ചിത്രം പങ്കിട്ട് നടി

സഹ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ അഭിനയിച്ച് പിന്നീട് നായികയായി മാറിയ താരമാണ് സ്വാസിക. ചതുരം എന്ന സിനിമ താരത്തിന്‍രെ കരിയറിലെ തന്നെ മികച്ച ചിത്രമായിരുന്നു. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയാണ് താരത്തിന്‍ര പുതിയ ചിത്രം. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത താരം പങ്കിടുകയാണ്. ഉടന്‍ വിവാഹിതയാകാന്‍ പോകുകയാണെന്നും ലവ് മാര്യേജ് ആണെന്നും തന്‍രെ ഭാവി വരനെ താരം പരിച യപ്പെടുത്തിയിരിക്കുകയുമാണ് ഇപ്പോള്‍.നടനും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരന്‍. നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള പ്രേം മോഡലിംഗിലും സജീവമാണ്. തമിഴിലും പ്രേം സജീവമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

മിനി സ്്ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങാന്‍ സ്വാസികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ജനുവരി 26 നാണ് വിവാഹം നടക്കുക. തിരു വനന്തപുരത്ത് വച്ചായിരിക്കും വിവാഹം നടക്കുക. പിന്നാലെ 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസ പ്ഷനും ഒരുക്കും.സ്വാസികയും പ്രേമും നേരത്തെ മനം പോലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സ്വാസികയും പ്രേമും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസികയാകട്ടെ മൂവാറ്റുപുഴ സ്വദേശിയും. കഴിഞ്ഞ ദിവസം തന്റെ വിവാഹത്തെക്കുറിച്ച് സ്വാസിക തുറന്ന് പറഞ്ഞിരുന്നു. കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നും ഉടനെ ഉണ്ടാകുമെന്നും കല്യാണത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല താനെന്നും സ്വാസിക പറഞ്ഞിരുന്നു.

തന്റെ കല്യാണത്തിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണെന്നും സ്വാ സിക വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്ക് ലിവിംഗ് ടുഗെദറിനോട് താല്‍പര്യമില്ലെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം അറിയിച്ചിരുന്നു.

Comments are closed.