സ്വാസികയ്ക്കും പ്രേമിനും മനം പോലെ മംഗല്യം. സാഗരങ്ങളെ സാക്ഷിയാക്കി താലികെട്ട്, സന്തോഷത്തില്‍ കണ്ണീരണിഞ്ഞ് സ്വാസിക; താര സമ്പന്നമായ ഡെസ്റ്റിനേഷന്‍ വെഡിങ്

നടി സ്വാസികയും നടന്‍ പ്രേം ജേക്കബിന്റെയും വിവാഹം ഇന്നലെ കഴിഞ്ഞത് ആരാധകരും വളരെ വൈകി യാണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്. മനം പോലെ മംഗല്യം എന്ന സീരിയലിലൂടെയാണ് പ്രേമും സ്വാസികയും പ്രണയത്തിലാകുന്നത്. സീരിയല്‍ രംഗത്തും മോഡലിങ്ങിലും സജീവമായ താരമാണ് പ്രേം. സീരിയലില്‍ നിന്ന് സിനിമയിലെത്തി തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ നടിയാണ് സ്വാസിക. ഡെസ്റ്റിനേഷന്‍ വെഡിങ് തരത്തിലാണ് സ്വാസികയും പ്രേമും വിവാഹം കഴിച്ചത്. കടലിന്റെ ഇരമ്പലില്‍ വളരെ ഭംഗിയായും ലളിതമായും ആകര്‍ഷകരവുമായ രീതിയിലായിരു്‌നനു ഇവരുടെ വിവാഹം.

സിനിമാ സീരിയല്‍ താരങ്ങളില്‍ പലരും ഈ വിവാഹത്തിന് എത്തിയിരുന്നു. ഇരുവരും രണ്ട് മതത്തില്‍ ഉള്ളവരാണ്. വളരെ കുറച്ച് സുഹൃത്തുക്കളുമായിട്ടായിരുന്നു സാഗരത്തെ സാക്ഷിയാക്കി പ്രേം തന്‍രെ പ്രണയിനിയെ ജീവിത പങ്കാളിയാക്കിയത്. അതീവ സുന്ദരിയായിട്ടായിരുന്നു വിവാഹത്തിന് സ്വാസിക എത്തിയത്.ചുവപ്പും ഗോള്‍ഡണ്‍ നിറവും കലര്‍ന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് രാഞ്ജിയെപ്പോലെയാണ് സ്വാസിക വിവാഹത്തിനെത്തിയത്. ക്രീ നിറത്തിലുള്ള ഷേര്‍വാണിയായിരുന്നു പ്രേമിന്റെ വേഷം.

ബീച്ച് വെഡ്ഡിങാണ് സ്വാസികയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. പ്രേം താലിയണിച്ച് സിന്ദൂരം തൊടുവിച്ചപ്പോള്‍ സന്തോഷം കൊണ്ട് സ്വാസിക കരയുന്നതും വൈറലായ വീഡിയോകളില്‍ കാണാം. വിവാഹത്തിന് മുന്നോടിയായി സംഗീത് നൈറ്റും ഇരുവരും ഒരുക്കിയിരുന്നു. കുറച്ച് ദിവസം മുമ്പാണ് താനും പ്രേമും പ്രണയത്തിലാണെന്നും ജനുവരിയില്‍ വിവാഹമുണ്ടാകുമെന്നും സ്വാസിക വെളിപ്പെടുത്തിയത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് സ്വാസിക വ്യക്തമാക്കുകയായിരുന്നു.

ദിലീപ്, സുരേഷ് ഗോപി, ശ്വേത മേനോന്‍, ഇടവേള ബാബു തുടങ്ങിയവരും വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തി. സുരേഷ് ഗോപി നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുകയും അനുഗ്രഹിക്കുകയും ചെയ്താണ് മടങ്ങിയത്്.മനോഹരമായ വിവാഹ ചിത്രങ്ങള്‍ സ്വാസിക പങ്കുവച്ചിരുന്നു. ഇനിയുള്ള ജീവിതം ഒന്നിച്ചു ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ആരാധകരും താരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയാണ്.

Comments are closed.