ശ്രീക്ക് കുട്ടികള്‍ വേണ്ട എന്നായിരുന്നു ആഗ്രഹം. ഞാനാണ് നിര്‍ബന്ധിച്ചത്്, എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി; ശ്വേതാ മേനോന്‍

മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തിളങ്ങിയ നടിയാണ് ശ്വേതാ മേനോന്‍. മലയാളത്തില്‍ സജീവ സാന്നിധ്യമാണ് താരം. നായികയായി മാത്രമല്ല, ക്യാരക്ടര്‍ റോളുകളും വളരെ ഭംഗിയായി ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. കളിമണ്ണ് എ്ന്ന സിനിമ താരത്തിന്‍രെ ജീവിത ത്തിലെയും കരിയറിലെയും വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സ്വന്തം പ്രസവം തന്നെ താരം സിനി മയ്ക്കായി ഷൂട്ട് ചെയ്തിരുന്നു. മകള്‍ സബൈന പിറന്നപ്പോഴേ ഒരു സ്റ്റാര്‍ ആയി മാറിയിരുന്നു. അവതാരികയായും താരം എത്തിയിരു ന്നു.മകളുടെ കുട്ടിക്കാല ചിത്രങ്ങളെല്ലാം താരം പങ്കിടുമായിരുന്നു. മകളിപ്പോള്‍ ബോംബൈ യിലാണെന്നും അഞ്ചില്‍ പഠിക്കുകയാണെന്നും വായനയും പഠനവുമൊക്കെയായി അവള്‍ ബിസിയാണെന്നും അവളുടെ ഫ്രീഡം തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും താരം തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വേദിയിലെത്തിയപ്പോല്‍ താരം മകലെ പറ്റിയും ജീവിതത്തെ പറ്റിയും തുറന്ന് പറഞ്ഞിരി ക്കുകയാണ്. ശ്വേത വളരെ മുന്‍പ് തന്നെ ബോബി എന്ന ഹിന്ദി നടനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബോബിയുടെ മയക്കു മരുന്ന് ഉപയോഗം കാരണം ഇവര്‍ വിവാഹ മോചനം നേടുകയായിരുന്നു. പിന്നീടാണ് ശ്വേതാ മോനോന്‍ ശ്രീ വത്സന്‍ എന്നയാളെ വിവാഹം ചെയ്യുന്നത്. എല്ലാത്തിനും പിന്തുണയായി ശ്രീ നില്‍ക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ശ്രീക്ക് കുട്ടികള്‍ വേണ്ട എന്നായിരുന്നു. ഞാനാണ് ശ്രീയെ നിര്‍ബന്ധിച്ചത്. ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേറൊരു രീതിയിലായിരുന്നു.

ഞാനായിരുന്നു ഡൊമിനേറ്റ് ചെയ്തത്. എനിക്കൊരു പെണ്‍കുട്ടി വേണമെന്ന് തന്നെ ആയിരുന്നു ആഗ്രഹം. ഇരട്ടക്കുട്ടികളായിരുന്നുവെങ്കില്‍ ഞാന്‍ കുറേക്കൂടി ഹാപ്പിയായേനെ. മൂന്ന് ഇരട്ടക്കു ട്ടികളായിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ. എന്റെ ആദ്യത്തെ പ്രസവം കണ്ടതോടെ മൂപ്പര്‍ക്ക് മതിയായി. ഭാര്യയെ ഇനി വേദനിപ്പി ക്കേണ്ടെന്ന് അന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന് മുന്‍പാണ് കളിമണ്ണിന്റെ കഥ കേള്‍ക്കുന്നത്. ഗര്‍ഭിണിയാവുന്ന സമയത്തെ കാര്യങ്ങളെല്ലാം ചിത്രീകരിക്കണമെന്ന ആഗ്രഹം എന്റെ മനസിലു ണ്ടായിരുന്നു. പ്രഗ്‌നന്റായ ശേഷം ആദ്യം ഞാന്‍ വിളിച്ചത് ബ്ലസിയേട്ടനെയാണ്.

എന്നാല്‍ എനിക്ക് കഥ എഴുതണ മെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സിനിമയില്‍ എന്ത് ഷൂട്ട് ചെയ്താലും അതിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് എന്റെയും ശ്രീയുടെയും കൈയ്യിലായിരിക്ക ണമെന്നു എനിക്ക് നിബന്ധനയുണ്ടായിരുന്നു. ഒരു ക്ലിപ്പ് പോലും എവിടെയും കൊടുക്കില്ല. മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി ഇത് ഞാന്‍ കൊടുക്കും. അതാണ് എന്റെ ആഗ്രഹം. അവളെങ്ങനെയാണ് ഈ ലോകത്തേക്ക് വന്നതെന്ന് അവള്‍ അറിയണം. എന്റെ പ്രഗ്‌നന്‍സി തുടക്കം മുതല്‍ ഡെലിവറി വരെ വീഡിയോയില്‍ ചെയ്യാന്‍ പറ്റി. എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ എന്നെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തി അത് ശ്രീയാണെന്നും താരം പറയുന്നു.

Comments are closed.