കരള്‍ മാറ്റി വയ്ക്കാനുള്ള അനുമതിയില്ലെന്ന് അറിഞ്ഞതോടെ അവള്‍ വലിയ ഷോക്കിലായിരുന്നു. പിന്നീട് കുറച്ച് കാലം മാത്രമേ അവള്‍ ജീവിച്ചിരുന്നുള്ളു, പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹം ചെയ്തത് ; ഭാര്യയെ പറ്റി ടി. ജെ രവി

മലയാള സിനിമയുടെ ചരിത്രത്തിലും ഓരോ മലയാളിയുടെ മനസിലും ഇടം നേടിയ നടന്‍മാരില്‍ ഒരാളാണ് ടി. ജെ രവി. ആദ്യ കാലത്ത് സ്ത്രീകളെ റെയിപ്പ് ചെയ്യുന്ന ക്രൂരനായ വില്ലന്‍ കഥാപാത്രമായിരുന്നുവെങ്കിലും കാലം മാറിയതോടെ ആ ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്ന് മാത്രമല്ല വളരെ നല്ല ക്യാരക്ടര്‍ റോളുകളും കോമഡി റോളുക ളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാട്ടി തന്നു. സിനിമയില്‍ ക്രൂരനാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ നല്ല വ്യക്തിയും തന്റെ ഭാര്യയെ വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ടി. ജെ. രവി. ഭാര്യ മരിച്ചിട്ടും അവരുടെ ഓര്‍മ്മകളില്‍ ഓരോ സമയവും ജീവിക്കുന്ന വ്യക്തിയാണ് താരം

യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം പ്രണയിച്ചാണ് വിവാഹം ചെയ്തത്. അന്ന് കാമുകിയായിരുന്ന കുട്ടിയോട് പലരും തന്നെ പറ്റി മോശം പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ സുഭദ്രയെ ആയിരുന്നു താരം വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായി ഇരുവരും വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. സന്തോഷത്തോ ടെ ജീവിച്ചു വരുമ്പോഴാണ് വളരെ വലിയ ഒരു ദുഖം ടി. ജെ രവിയുടെയും സുഭദ്രയുടെയും ജീവിതത്തില്‍ എത്തി യിരുന്നു. ഇപ്പോഴിതാ ഗ്രഹ ലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ടി. ജെ രവി പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും ജീവിതം ശൂന്യമാക്കിയ രോഗത്തെ പറ്റിയുമൊക്കെ തുറന്ന് പറയുകയാണ്. സുഭദ്ര തന്റെ അടുത്ത ബന്ധു തന്നെയായിരുന്നു. പത്ത് വര്‍ഷത്തോളമാണ് ഞങ്ങള്‍ പ്രണയിച്ചത്.

ബന്ധു വീട്ടില്‍ പോകുമ്പോള്‍ അവളെ കാണുമായിരുന്നു. കണ്ടപ്പോള്‍ തന്നെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. പ്രണയം പറയുന്നത് അവള്‍ക്ക് പതിനഞ്ച് വയസുള്ളപ്പോഴാണ്. മറുപടി നോ എന്നാണെങ്കില്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ പേടിച്ചിരുന്നു. എന്നാല്‍ അവളുടെ മറുപടി എന്നെ ഞെട്ടിച്ചു. എന്താണ് പ്രണയം പറയാന്‍ വൈകിയെ ന്നായിരുന്നു അവളുടെ ചോദ്യം. സിനിമയില്‍ വരുന്നതിന് മുന്‍പാണ് പ്രണയം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അവള്‍ എംബിബിഎസ് പഠിച്ചത്. ഞാന്‍ ആ സമയം എഞ്ചിനീയറിങ് പഠിച്ച് കഴിഞ്ഞിരുന്നു. ആ സമയത്താണ് ഞങ്ങള്‍ ശരിക്കും പ്രണയിക്കുന്നത്.

പിന്നീട് അമ്മയ്ക്ക് പെട്ടെന്ന് അസുഖം വരികയും കല്യാണം പെട്ടെന്ന് നടന്ന് കാണണമെന്ന് പറഞ്ഞതോടെ നടത്തുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകുമ്പോഴാണ് സുഭദ്രയ്ക്ക് കരളിന് അസുഖം ബാധിക്കുന്നത്. സുഭദ്രയുടെ മൂന്ന് സഹോദരങ്ങളും ഈ അസുഖം ബാധിച്ചാണ് മരണപ്പെടു ന്നത്. ആദ്യം മുഖത്തൊക്കെ കറുത്ത പാടുകള്‍ വന്നിരുന്നു. എല്ലാവരും അതേ പറ്റി ചോദിക്കാന്‍ തുടങ്ങിയതോടെ അവള്‍ക്ക വലിയ ബുദ്ധിമുട്ടായി. പിന്നീട് ഞങ്ങള്‍ ആഫിക്കയിലേയ്ക്ക് പോയി. മകനും കൂടെ ഉണ്ടായിരുന്നു. അവിടെ എനിക്ക് ജോലി ശരിയായി. അവള്‍ക്കും ജോലി അവിടെ നോക്കിയിരുന്നു.

അപ്പോഴാണ് കൊച്ചിയില്‍ ഒരു ആശുപത്രിയില്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്്ത്ര ക്രിയ തുടങ്ങിയെന്ന് അറിയുന്നത്. എന്നാല്‍ കൊച്ചിയില്‍ വന്നെങ്കിലും സുഭദ്രയുടെ കരള്‍ മാറ്റി വയ്ക്കാനായി വേണ്ട ശ്രമങ്ങളെല്ലാം പരാജയങ്ങളാ യിരുന്നു. ഒരുപാട് കടമ്പകള്‍ അതിന് ഉണ്ടായിരുന്നു. അവസാനം അതിനായി ബന്ധപ്പെട്ട കമ്മിറ്റി ശസ്്ത്ര ക്രിയ യ്ക്ക് അനുമതിയില്ലെന്ന് പറഞ്ഞതോടെ സുഭദ്രയ്ക്ക് വലിയ ദുഖമായി. പിന്നീട് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ സുഭദ്ര പോയെന്നും താരം പറയുന്നു.

Comments are closed.