
അമ്മയ്ക്ക് ആ സമയം സങ്കടമുണ്ടായിരുന്നു. അന്ന് പറയാനായില്ല, സോറി പറഞ്ഞ് സൗഭാഗ്യ ; കണ്ണു നിറഞ്ഞ് താര കല്യാണ്‍
നടി താര കല്യാണും അമ്മ സുബ്ബ ലക്ഷ്മിയും മകള്‍ സൗഭാഗ്യയുമൊക്കെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. അമ്മയും മുത്ത ശ്ശിയുമൊക്കെ സിനിമയിലും സീരിയലിലും തിളങ്ങിയെങ്കിലും സൗഭാഗ്യ അഭിനയത്തിലേയ്ക്ക് എത്തിയില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലെ താരം തന്നെയാണ് സൗഭാഗ്യ. ടിക്ക് ടോക്കിലൂടെയാണ് സൗഭാഗ്യ എല്ലാവര്‍ക്കും പരിചിതയാകുന്നത്. പിന്നീട് സൗ ഭാഗ്യ റീല്‍സുകളിലും ഡാന്‍സ് വീഡിയോകളിലുമൊക്കെ താരമായി മാറി. ഇപ്പോള്‍ യൂ ട്യൂബിലൂടെ തന്‍രെ വിശേഷങ്ങല്‍ സൗഭാഗ്യ പങ്കിടുന്നുണ്ട്. സൗഭാഗ്യയ്ക്കാപ്പം മകള്‍ സുദര്‍ശനയും എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. സൗഭാഗ്യയുടെയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിന്റെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരും നല്ല ഡാന്‍സറാണ്.

മാത്രമല്ല, അര്‍ജുന്‍ ഇപ്പോള്‍ ചക്കപ്പഴം പരമ്പരയിലെ താരവുമാണ്. തങ്ങളുടെ വിശേഷങ്ങള്‍ സൗഭാഗ്യയാണ് പങ്കിടുന്നത്. ഇപ്പോ ഴിതാ അമൃത ടിവിയിലെ സൂപ്പര്‍ അമ്മയും മകളും ഷോയില്‍ എത്തിയ ഇവരുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തി രിക്കുകയാണ്. അമ്മയെന്ന നിലയില്‍ തന്റെ മകള്‍ സൂപ്പറാണെന്നാണെന്നും അമ്മൂമ്മയായതില്‍ താന്‍ ഒരുപാട് സന്തോഷിക്കു ന്നുവെന്നും താര പറയുന്നു.

മകള്‍ വന്നതില്‍ പിന്നെ നല്ല ഒരു അമ്മയാണ് സൗഭാഗ്യ. വളരെ ക്ഷമയുള്ള ആളാണ്. പലതും അമ്മയെന്ന നിലയില്‍ തനിക്ക് സൗഭാഗ്യയില്‍ നിന്ന് പഠിക്കാനുണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന്. ദേഷ്യപ്പെടുകയും ഇറിറ്റേറ്റഡ് ആവുകയും ചെയ്യും. എന്നാല്‍ സൗഭാഗ്യ അവളുടെ അച്ഛനെ പോലെ വളരെ സൗമ്യമായിട്ടാണ് സംസാരിക്കുന്നത്.

അതാണ് അവളില്‍ നിന്ന് കണ്ടു പഠിക്കേണ്ടെതെന്നും താരം പറയുന്നു. അതേസമയം ഡെലിവറിക്ക് ശേഷം എനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായി എന്നും ആ സമയം ഞാന്‍ അമ്മയോട് ദേഷ്യപ്പെട്ടിരുന്നുവെന്നും അന്ന് പറയാനായില്ലെന്നും ഇപ്പോള്‍ അമ്മയോട് ക്ഷമ പറയുന്നുവെന്നും സൗഭാഗ്യ പറഞ്ഞപ്പോള്‍ താര കല്യാണ്‍ കഴിയുകയായിരുന്നു.