എനിക്ക് രണ്ട് മൂന്ന് കീമോ കഴിഞ്ഞുവെന്നൊക്കെ പറഞ്ഞാണ് ആളുകള്‍ വിളിക്കുക. ഞാനവര്‍ക്കൊപ്പം പോയി സമയം ചെലവഴിക്കാറും തമാശകള്‍ പറയാറുമുണ്ട്, മറ്റൊന്നും എനിക്ക് അവര്‍ക്കായി നല്‍കാനില്ല; തങ്കച്ചന്‍ വിതുര

സ്റ്റാര്‍ മാജിക്കിലെ ഓരോ താരങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സ്റ്റാര്‍ മാജിക്കിന്‍രെ പ്രിയ താരമായ കൊല്ലം സുധി കഴിഞ്ഞ ദിവസം മരണമടഞ്ഞു. ആ ദുഖത്തിലാണ് സ്റ്റാര്‍ മാജി ക്കിന്റെ ആരാധകരും താരങ്ങളുമെല്ലാം. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ പ്രിയപ്പെട്ട തങ്കു തങ്കച്ചന്‍ തന്റെ വിശേഷങ്ങള്‍ റെഡ് കാര്‍പ്പറ്റ് ഷോയില്‍ പങ്കിടുകയാണ്.

തങ്കച്ചന്‍ ആാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ്. ആര് എന്ത് കളിയാക്കിയാലും തങ്കച്ചന് അത് പ്രശ്‌നമല്ല. എപ്പോഴും ചിരിച്ചുകൊണ്ടാണ് തങ്കച്ചനെ കാണുന്നത്. നല്ല കലാകാരനാണ് തങ്കച്ചന്‍. തിരുവനന്തപുരം വിതുര സ്വദേശിയായ തങ്കച്ചന്‍ ഏറെ പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് കലാകാരനായി മാറിയത്. ജീവിതത്തിലെ കഷ്ട്ട പ്പാടുകള്‍ പലപ്പോഴായി താരം പങ്കിട്ടിട്ടുണ്ട്. ഒരു കലാകാരനെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും ആളുകളെ സന്തോഷിപ്പിക്കുക എന്നതാണ് എന്റെ രീതി.

ക്യാന്‍സര്‍ രോഗികളായ ആളുകള്‍ എന്നെ വിളിക്കാറുണ്ട്. അവര്‍ എന്റെ തമാശ ആസ്വദിക്കാറുണ്ട്. എനിക്ക് അവര്‍ക്ക് നല്‍കാനായി ഒരു പക്ഷേ ഒന്നുമില്ലായിരിക്കും. എന്നാല്‍ ഞാനവരുടെ അടുത്ത് പോവുകയും അവരോടൊത്ത് സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. അവര്‍ എന്റൈ തമാശകള്‍ ആസ്വദിക്കും
അവരെ ചിരിപ്പിക്കുക എന്നതാണ് എന്റെ സന്തോഷം, എനിക്ക് രണ്ട് മൂന്ന് കീമോ കഴിഞ്ഞുവെന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുക.

ആരെയും വേദനിപ്പിക്കാന്‍ തനിക്കാവില്ല ആദ്യം തനിക്ക് പത്ത് രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ അതില്‍ കുറച്ച് പൂജ്യങ്ങള്‍ കൂടിയിട്ടുണ്ട് എന്നു താരം പറയുന്നു. അടുത്തിടെ ഫ്‌ളേവേഴ്‌സില്‍ എത്തിയപ്പോള്‍ തങ്കച്ചന്‍ തന്റെ വിവാഹത്തെ പറ്റി പറഞ്ഞിരുന്നു. ഉടനുണ്ടാകുമെന്നും പറഞ്ഞിരുന്നു. താരം ആരെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Comments are closed.