ആ സംവിധായകന്‍ ചെയ്ത ചതി ഞാന്‍ അറിഞ്ഞിരുന്നില്ല, ആ സീന്‍ കണ്ട് ഭാര്യ കരഞ്ഞു, ടി.ജെ രവി

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളില്‍ പ്രശസ്ത നേടിയ താരമാണ് ടി. ജെ രവി. പിന്നീട് പല തകര്‍പ്പന്‍ വില്ലന്‍മാര്‍ വന്നെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ വില്ലന്റെ ക്രൂര കൃത്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ടിജെ രവിയും അദ്ദേഹത്തിന്റെ സിനിമകളുമാണ് ഓര്‍മ വരുന്നത്. കാലം പോകെ വില്ലന്‍ കോമഡിയനായും ക്യാരക്ടര്‍ റോളുകലിലേയ്ക്കും ചുവടു വച്ചു. പക്ഷേ എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍ തന്നെയാണ് ടി.ജെ രവി.

സിനിമയില്‍ വില്ലത്തരമുള്ള നടന്‍ ജീവിതത്തില്‍ വളരെ നല്ല വ്യക്തി തന്നെ ആയിരുന്നു.അന്‍പത് കൊല്ലത്തി ലധികമായി മലയാള സിനിമയുടെ ഭാഗമാണ് താരം. ഇപ്പോഴിതാ താരം തന്റെ വിശേഷങ്ങള്‍ മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ്. ഒരിക്കല്‍ താന്‍ അഭിനയിച്ച സിനിമ കണ്ട് ഭാര്യ കരഞ്ഞുവെന്ന് താരം തുറന്ന് പറയുകയാണ്.

ആ സിനിമയുടെ സംവിദായകന്‍ ചെയ്ത ചതിയായിരുന്നു അത്. താനറിഞ്ഞിരുന്നില്ല. ഭാര്യയും ഞാനും ഒരുമി ച്ചാണ് സിനിമ കാണാന്‍ പോയത്. ഞാന്‍ ചെയ്യാത്ത ഒരു കാര്യം ബിറ്റ് വച്ച് ആ സിനിമയില്‍ കയറ്റിയിരുന്നു. ഒരു ബെഡ്റൂം സീനായിരുന്നു അത്. അതിലെ വിരിപ്പ് മാത്രം കണ്ടാല്‍ മതി, ബാക്കിയെല്ലാം മദ്രാസിലുള്ള പിള്ളേര്‍ ചെയ്യും. അങ്ങനെ ഒരു സീനാണ് ഭാര്യ കണ്ടത്.

അന്ന് ഞാന്‍ ആ സംവിധായകനെ തല്ലിയെന്നും ടി. ജെ രവി പറഞ്ഞു. ഒരിക്കല്‍ ഞാന്‍ അഭിനയിച്ച ഇടിയും മിന്നലും എന്ന സിനിമ കാണാനായി ആളുകള്‍ ഇടിച്ചു കയറിയിരുന്ന രസകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാരണം ടി. ജം രവി അഭിനയിച പടമായതിനാല്‍ ബിറ്റ് സീനുകല്‍ കാണുമെന്ന് കരുതിയാണ് ആളുകള്‍ കയറിയത്. എന്നാല്‍ വളരെ നല്ല ഒരു ക്യാരക്ടര്‍ ആണ് ആ സിനിമയില്‍ ഞാന്‍ ചെയ്തതെന്നും താരം പറയുന്നു.

Comments are closed.