
സെറ്റില്‍ എല്ലാവരും കളിയാക്കാന്‍ തുടങ്ങി, സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറിയപ്പോഴേ തങ്ങളിരുവരും വീട്ടില്‍ പറഞ്ഞിരുന്നു; ചന്ദ്രയും ടോഷും പറയുന്നു
ചന്ദ്രാ ലക്ഷ്മണും ടോഷും കുറച്ച് കാലമായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവര്‍ക്കും യൂ ട്യൂബ് ചാനലു മുണ്ട്. ഇരുവരും ബിഗ് സ്‌കീനിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഉദാഹരണം സുജത എന്ന സൂര്യ ടിവിയെ പരമ്പരയിലൂടെയാണ് ഇരു വരും ആരാധകരുടെ മനസ് കീഴടക്കിയത്. ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമൊക്ക ഈ സീരിയലിലെ പരിചയത്തിലൂടെ ആയിരുന്നു. ഇരുവരും വെറെ മതത്തില്‍പ്പെട്ടവരായിരുന്നിട്ടും വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നത്.

പിന്നാലെ ഏറെ താമസിക്കാതെ ഇവര്‍ക്ക് കുട്ടിയും ജനിച്ചിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വളക്കാപ്പ് ചിത്രങ്ങളും വൈറലാ യിരുന്നു. ഗര്‍ഭിണി ആയപ്പോഴുമുള്ള ഓരോ വിശഷങ്ങളും ആരാധകരോട് ഇവര്‍ പങ്കിടുമായിരുന്നു. ഇരു മതത്തിന്റെ രീതിയി ലുമാണ് ഇവരുടെ വിവാഹം നടന്നത്. മാത്രമല്ല, കുട്ടി ജനിച്ടപ്പോഴും ഇരു മതത്തിന്റെയും രീതിയിലാണ് മകന്റെ നൂലുകെട്ട് നടത്തിയത്. ഗര്‍ഭിണിയായി ഒന്‍പത് മാസവും താരം അഭിനയിച്ചിരുന്നു. കുട്ടി ജനിച്ച് ഒരു മാസത്തിന് ശേഷം താരം അഭിനയി ക്കാന്‍ എത്തിയിരുന്നു. അയാന്‍ എന്നാണ് ഇവരുടെ മകന്റെ പേര്.

ഇപ്പോഴിതാ ഗ്രഹലക്ഷ്മി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ പറ്റി ഇരുവരും പറയുകയാണ്. സീരിയ ലിലെ നായികയായിട്ടാണ് ചന്ദ്ര എത്തിയതെങ്കില്‍ പിന്നീട് സെക്കന്റ് ഹീറോ ആയിട്ടാണ് ടോഷ് എത്തുന്നത്. ആദ്യം ചന്ദ്രയെ കണ്ടപ്പോള്‍ വലിയ ജാടയാണെന്ന് തോന്നിയിരുന്നു. പിന്നീട് ഇരുവരുടെയും കെമിസ്ട്രി ആളുകല്‍ ഏറ്റെടുത്തു.

പലരും തങ്ങളെ സെറ്റില്‍ കളിയാക്കാനും തുടങ്ങി. എല്ലാവര്‍ക്കും ഞങ്ങളുടെ കെമിസ്ട്രി ഇഷ്ട്ടപ്പെട്ടു.. നിങ്ങള്‍ക്ക് കെട്ടിക്കൂടെ എന്ന് ചോദിച്ചു. പ്രണയമൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. ഇരുവര്‍ക്കും പ്രണയം തോന്നിയ പല നിമിഷങ്ങളും ഉണ്ടായിരുന്നു. പ്രണയം തുടങ്ങി എന്ന് മനസിലായപ്പോള്‍ തങ്ങള്‍ വീട്ടില്‍ കാര്യം പറയുകയും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നുവെന്നും ഇരുവരും പറയുന്നു.