ഓര്‍മ നശിച്ചു, ഇനിയാരും എന്നെ കാണാന്‍ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല; ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നടനായിരുന്ന ടി. പി മാധവന്റെ ഇപ്പോഴത്തെ ജീവിതം

നിരവധി സിനിമകളില്‍ സ്ഥിരം സാന്നിധിയമായി മാറിയ നടനായിരുന്നു ടി. പി മാധവന്‍. ക്യാരക്ടര്‍ റോളുക ളിലും താരങ്ങളുടെ പിതാവുമൊക്കെയായിട്ടെ ,താരം തിളങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹം ആരോഗ്യം ക്ഷ യിച്ച് അവശനായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ കഴിയുകയാണ്. സിനിമക്കഥയെ വെല്ലുന്ന ജീവിതമാ യിരുന്നു താരത്തിന്റേത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ഡല്‍ഹിയില്‍ നല്ല ഒരു ജോലി താരത്തിനു ണ്ടായിരുന്നു.

വളരെ സാമ്പത്തികവും നല്ല ജോലിയുമുള്ള ഒരു സ്ത്രീയെയാണ് താരം വിവാഹം ചെയ്തത്. രണ്ട് മക്കളുമുണ്ടായി. എന്നാല്‍ താന്‍ സിനിമയില്‍ അഭിനയിക്കാന്‌ പോയത് താല്‍പ്പര്യമില്ലാതിരുന്ന ഭാര്യ താനുമായി ബന്ധം ഉപേക്ഷിക്കുകയും വിവാഹ മോചനം നേടുകയും ചെയ്തിരുന്നുവെന്നും പിന്നീട് മക്കളു പോലും തന്നെ കോണ്ടാക്ട് ചെയ്തിരുന്നില്ലെന്നും താനും അവരെ വിളിരക്കാനായി പോയില്ലെന്നും താരം പറയുന്നു. ടി. പി മാധവന്റെ മകന്‍ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ്. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ അവസഥ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ മാധവനെ പറ്റി പത്തനാപുരം ഗാന്ധി ഭവനില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന്റെ ഇപ്പോ ഴത്തെ ജീവിതത്തെ കുറിച്ചുള്ള വിശദ വിവരം ഗാന്ധി ഭവന്റെ സോഷ്യല്‍മീഡിയ പേജില്‍ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചാണ് മാധവനുള്ളതെങ്കിലും വളരെ ക്ഷീണിതനാണ് താരം.
ഓര്‍മകള്‍ നഷ്ടപ്പെട്ടതിനാല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ശരിയായി അദ്ദേഹം പറയുന്നില്ല.

ആര് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്നെ കാണാന്‍ ആര് വരാന്‍ എന്നാണ് മറുപടി. ഗാന്ധി ഭവനില്‍ ഓണം ഗംഭീരമായി ആഘോഷിച്ചിരുന്നുവെന്നും സഹ പ്രവര്‍ത്തകരൊന്നും വരാത്തതിന് ബുദ്ധിമുട്ടില്ലെന്നും അവര്‍ക്ക് സമയം ഇല്ലെന്നും താരം പറയുന്നു. സുരേഷ് ഗോപി, ഗണേഷ് കുമാര്‍, പ്രേം കുമാര്‍ എന്നിവരൊക്കെ താരത്ത സന്ദര്‍ശിക്കാന്‍ മുന്പ്് എത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ താരം അഭിനയത്തില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യ സ്ഥിതി വളരെ മോശമാണ്.

Comments are closed.