
ഋഷി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. അവന്‍ അവന് വേണ്ടിയല്ല വാദിച്ചത് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടിയാണ്; ബിജു സോപാനം
മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ സീരിയല്‍ ആണ് ഉപ്പും മുളകും. സീരിയലിലെ എല്ലാ താരങ്ങള്‍ക്കും നിരവധി ആരാധ കരുണ്ട്. ബാലുവും നീലവും കേശുവും ശിവാനിയും ലച്ചുവും മുടിയനും പാറുവുമെല്ലാം ആരാ ധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ കുറെ നാളുകളിലായി പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രം ഇല്ലാ തെയാണ് കഥ മുന്നോട്ട് പോകുന്നത്. ഉപ്പും മുളകില്‍ നിന്ന് താന്‍ പിന്‍മാറിയെന്നും കാരണം എന്താണെന്നും പറ ഞ്ഞിരുന്നു. ചാനലിന് മുകളിലേക്ക് വീഴുന്ന തരത്തില്‍ ചില ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാല്‍ ആപത്താണെന്നും അ തുകൊണ്ട് ചിലതിനെ വെട്ടിമാറ്റണമെന്നാണ് ഫ്‌ലവേഴ്‌സ് ചാനല്‍ ഹെഡ് ശ്രീകണ്ഠന്‍ നായര്‍ മുടിയന്‍ വിഷ യത്തില്‍ പ്രതികരിച്ചത്. ഇപ്പോഴിതാ റിഷി സീരിയലില്‍ നിന്നും പിന്മാറിയതിന്റെ കൂടുതല്‍ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബാലുവായി അഭിനയിക്കുന്ന നടന്‍ ബിജു സോപാനം.

ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു സോപാനം റിഷിയെ പറ്റിയും സീരിയലിനെ പറ്റിയും പറഞ്ഞത്. ഉപ്പും മുളകും പൊതുവെ സീരിയല്‍ ലെവലിലേയ്ക്ക് പോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ യുകെയില്‍ ആയിരുന്നപ്പോള്‍ കഥയില്‍ ചെറിയ വ്യത്യാസം വരുത്തി. അതുകൊണ്ട് തന്നെ നിലവാരമില്ലാത്ത സീരിയല്‍ ലെവലിലേയ്ക്ക് ഉപ്പും മുളകും മാറിയെന്ന് കമന്റ്‌സും മറ്റും വരാന്‍ തുടങ്ങി. കമന്റ്‌സ് ഞാന്‍ നോക്കിയിരുന്നി ല്ലെങ്കിലും പലരും പറഞ്ഞ് ഞാന്‍ അറിഞ്ഞിരുന്നു. കഥ മാറിയപ്പോള്‍ റിഷി വിളിച്ച് ഇക്കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. അവന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും പറഞ്ഞു. ഉപ്പും മുളകിനുള്ള ആ നിലവാരത്തിലല്ലേ കഥ പോകേണ്ടത് എന്നൊക്കെ അവന്‍ എന്നോട് പരാതി പറഞ്ഞു. അവന്‍ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.

കാരണം അവന്‍ അവന് വേണ്ടിയല്ല വാദിച്ചത് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടിയാണ്. ഈ പ്രോഗ്രാമിന്റെ ലെവല്‍ താഴുന്നുവെന്ന് പബ്ലിസിറ്റി വന്നതുകൊണ്ടാണ് റിഷി എന്നോട് ഇങ്ങനെയെല്ലാം പറഞ്ഞത്. അവന് വിഷമം തോന്നിയതുകൊണ്ട് അവന്‍ ഇറങ്ങിപ്പോയി. ഞാന്‍ അവനെ തിരിച്ച് വിളിച്ചിരുന്നു. പക്ഷെ അവന് തിരികെ വരുന്നതിനോട് യോജിപ്പില്ലായിരുന്നു.

ആരെങ്കിലും വിളിക്കട്ടെ എന്ന രീതിയിലായിരുന്നു. പക്ഷെ ആരും വിളിക്കില്ല. ചാനലിന് നമ്മളെ ആവശ്യമില്ല. അവര്‍ക്ക് ഇതല്ലെങ്കില്‍ വേറെ പ്രോഗ്രാം കാണും. നമുക്കാണ് പ്രോഗ്രാം ആവശ്യം. അവന് വേണമെങ്കില്‍ നാളെ വരാം. നമുക്ക് കഥയാണല്ലോ ആവശ്യം. റിഷി വന്നാല്‍ കുറച്ച് കൂടി കണ്ടന്റ് കിട്ടുമെന്നും ബിജു സോപാനം പറയുന്നു.