ഇന്നാണ് ആ സന്തോഷ ദിവസം, എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം ; ഊര്‍മ്മിള ഉണ്ണി

നടിയായ ഊര്‍മ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണിയും അറിയപ്പെടുന്ന ഒരു നടിയാണ്. നല്ല ഒരു നര്‍ത്തകിയുമാണ് താരം. അടു ത്തിടെയാണ് ഉത്തരയ്ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഉത്തര തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ദൈവ കൃപയാല്‍ ഞങ്ങ ള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു – ധീമഹീ നിതേഷ് നായര്‍ എന്നാണ് കുട്ടിയുടെ പേര്. 2023 ജൂലൈ 6 നായിരുന്നു കുട്ടിയുടെ ജനനം. ധീമഹീ എന്നാല്‍ ജ്ഞാനിയും ബുദ്ധിമാനും. ഗായത്രി മന്ത്രത്തില്‍ അത് സൂചിപ്പിക്കുന്നത് ഒരാള്‍ അവരുടെ ആന്തരിക ദൈവിക ഊര്‍ജ്ജങ്ങളെ സജീവമാക്കണം എന്നാണ്‌ സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് നിവയറുമായി തന്റെ പ്രിയതമനൊപ്പം നില്‍ക്കുന്ന ചിത്രത്തി നൊപ്പം താരം കുറിച്ചത്. കുഞ്ഞു വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വെള്ള പട്ടു സാരിയില് അതീവ സുന്ദരിയായി പച്ച മാങ്ങ കടിക്കുന്ന ചിത്രം പങ്കിട്ട് പച്ച മാങ്ങ സീസണ്‍ അവസാനി ക്കാന്‍ പോകുന്നു.. പുതിയ സീസണിനെ വരവേല്‍ക്കാന്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്ന് ഉത്തര കുറിച്ചിരുന്നു.

2020 ല്‍ ആണ് ഉത്തരയും ബിസിനസ് മാനായ ഭര്‍ത്താവ് നിതേഷും വിവാഹിതരായത്. വളരെ ആര്‍ഭാടമായ വിവാഹമായിരുന്നു ഉത്തരയുടേത്. വളരെ ട്രെഡീഷണലായി നടന്ന ഉത്തരയുടെ സീമന്ത ചടങ്ങിന്‍രെ വീഡിയോയൊക്കെ യൂ ട്യൂബില്‍ വൈറലാ യിരുന്നു.

ഇപ്പോഴിതാ കൊച്ചുമകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയിരിക്കുകയാണെന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ് നടി ഊര്‍മ്മിള ഉണ്ണി. ഞങ്ങളുടെ കുട്ടിയുടെ ജാതകര്‍മ്മവും ,നാമകരണവും ,നൂലുകെട്ടും ഇന്നാണ് .എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്ന് താരം കുറിച്ചിരുന്നു. ഇതിന്‍രെ വീഡിയോയും വരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതോടൊപ്പം എല്ലാ ആശംസകളും അറിയിച്ചിരിക്കുകയാണ് ആരാധകര്‍.

Articles You May Like

Comments are closed.