അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ കുഞ്ഞാറ്റയും. സിനിമയിലേയ്ക്ക് എത്തുകയാണെന്ന് വ്യക്തമാക്കി ഉര്‍വ്വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റ; കാത്തിരിക്കുകയാണെന്ന് ആരാധകര്‍

മനോജ് കെ ജയനും ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ്. ഏറെക്കാലമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് ഇരുവരും. ഉര്‍വ്വശി ഇപ്പോള്‍ തമിഴ് സിനിമകളാണ് കൂടുതല്‍ ചെയ്യുന്നത്. ലേഡി സൂപ്പ ര്‍ സ്റ്റാറെന്ന പദവി എന്ത് കൊണ്ടും ഉര്‍വ്വശിക്ക് ചേരുന്നതാണെന്ന് മലയാളികള്‍ക്കെല്ലാം അറിവുള്ളതാണ്. ആര്‍ ക്കും ഒരു തെറ്റു പോലും പറയാനാകാത്ത വിധമാണ് ഉര്‍വ്വശിയുടെ ഓരോ കഥാപാത്രങ്ങളും. ഉര്‍വ്വശിയും മനോജ് കെ ജയനും പ്രണയിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ആ ദാമ്പത്യത്തിലെ കെമി സ്ട്രി എവിടെയോ വച്ച് ഇരുവര്‍ക്കും നഷ്ടമാവുകയും ഇരുവരും വിവാഹ മോചനത്തിലെയ്‌ക്കെത്തുകയും ചെയ്തു.

പിന്നീട് മകള്‍ കുഞ്ഞാറ്റയുടെ അവകാശ വാദത്തെ തുടര്‍ന്ന് തതര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ കുഞ്ഞാറ്റ യുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പല കാരണങ്ങല്‍ കൊണ്ട് മനോജിന് തന്നെയായി.എങ്കിലും അമ്മയെ കുഞ്ഞാറ്റ കാണാറുണ്ടായിരുന്നു. ഒടുവില്‍ അച്ഛനും അമ്മയും മറ്റ് വിവാഹങ്ങളിലേയ്ക്ക് പോവുകയും അവര്‍ക്ക് മക്കള്‍ ജനിക്കുകയും ചെയ്‌തെങ്കിലും കുഞ്ഞാറ്റയെ ഇരുവരും പോന്നു പോലെ തന്നെ നോക്കി. എന്നാണ് കുഞ്ഞാറ്റയെ ന്ന തേജസ്വിനി സിനിമയിലെത്തുന്നത് എന്ന് ചോദ്യം ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മകള്‍ പഠിക്കുകയാണെന്നും അവള്‍ അത്തരം ഒരു കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്ന് മനോജ് കെ ജയനും പറയുമായി രുന്നു.

അത്തരം ഒരു ആഗ്രഹം ഉണ്ടെങ്കില്‍ അവളുടെ ഇഷ്ടത്തിന് വിടുമെന്നും നടന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്‌റെ മാതാപിതാക്കളുടെ പാതയിലേയ്ക്ക് തിരിയാനാണ് തന്റെ തീരുമാന മെന്ന് വ്യക്തമാക്കുകയാണ് കുഞ്ഞാറ്റ. കഴിഞ്ഞ ദിവസം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ ഉര്‍വശി എത്തിയപ്പോള്‍ ഒപ്പം മകള്‍ കുഞ്ഞാറ്റയുമുണ്ടായിരുന്നു. തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് കുഞ്ഞാറ്റ അവിടെ വെച്ചാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

ഇപ്പോള്‍ കൊച്ചിയിലുണ്ട്. പയ്യെ സിനിമ മോഹങ്ങളൊക്കെയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്‍തുണയുമൊക്കെ വേണം. ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്യാന്‍ തുടങ്ങിയിട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകളിലാണ്. പയ്യെ എന്തെങ്കിലും കിട്ടിയാല്‍ ചെയ്യാനാണ് ആഗ്രഹം. അമ്മയുടെയും അച്ഛന്റെയും പാത അങ്ങനെയാണല്ലോ.’ ‘അപ്പോള്‍ അതിലേക്ക് തിരിയാന്‍ തന്നെയാണ് തീരുമാനം. ഉടനെ പ്രതീക്ഷിക്കാമോ യെന്ന് ചോദിച്ചാല്‍ അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നേ പറയാനൊക്കു. മീഡിയ സ്റ്റഡീസ് ആന്‍ഡ് സൈ ക്കോളജിയാണ് പഠിച്ചത്. കുറച്ചുനാള്‍ ജോലി ചെയ്തു. ഇപ്പോള്‍ സിനിമ മോഹവുമായി നടക്കുന്നുവെന്നാണ് കുഞ്ഞാറ്റ പറഞ്ഞത്.

Comments are closed.