കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉര്‍വ്വശി, സന്തോഷ ചിത്രം പങ്കുവച്ച് താരം; കാണാന്‍ കാത്തിരുന്ന കാഴ്ച്ചയെന്ന് ആരാധകര്‍

മനോജ് കെ. ജയനും ഉര്‍വ്വശിയും രണ്ട് പേരും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. അസാധ്യമായ അഭിനയത്തിന് ഉടമയാണ് ഉര്‍വ്വശി. ഇപ്പോള്‍ താരം തമിഴ് സിനിമകളിലാണ് സജീവമായിരിക്കുന്നത്. ക്യാരക്ടര്‍ റോളുകളും വില്ല ന്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന തെളിയിച്ച് ഇന്നും മലയാള സിനിമയുടെ ഭാഗമായി തന്നെ മനോജ് കെ ജയനുണ്ട്. ഇരുവരും സിനിമയിലൂടെ തന്നെ ജോടികളായെത്തി പിന്നീട് ജീവിതത്തിലും ഒന്നിച്ചു.

എന്നാല്‍ സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തില്‍ ഇല്ലായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍ പിരിഞ്ഞ വാര്‍ത്ത ആരാധകരിലും വലിയ ദുഖം ഉളവാക്കിയ വാര്‍ത്ത ആയിരുന്നു. ഏകമകളായ കുഞ്ഞാറ്റയുടെ സംരക്ഷണം അച്ഛനും അമ്മയ്ക്കം കോടതി തുല്യമായി കൊടുത്തെങ്കിലും മകളുടെ സംരക്ഷണം മനോജ് കെ ജയന് തന്നെ ആയി. മകളും അച്ഛനും തമ്മില്‍ സുഹൃത്തുക്കളെ പോലെ തന്നെ ആയിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍വ്വശിയും മനോജ് കെ. ജയനും വെറെ വിവാഹം കഴിച്ചു. ഇതില്‍ ഇരുവര്‍ക്കും ഓരോ ആണ്‍ കുട്ടികളുമുണ്ട്. അടുത്തിടെയാണ് ഉര്‍വ്വശി തന്റെ ഭര്‍ത്താവും മകനുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചത്. പിന്നീട് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കു വയ്ക്കുകയും അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും മകനും മകളും ചേര്‍ന്നുള്ള ചിത്രം താരം പങ്കു വയ്ക്കുകയാണ്.

അത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇഷാന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ കുഞ്ഞാറ്റ ചേച്ചി ഇഷാ നൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴും അമ്മയ്ക്കും അനുജനുമൊപ്പം വളരെ സന്തോഷത്തിലാണ് കുഞ്ഞാറ്റ. അമ്മ യെയും അച്ഛനെയും പോലെ കുഞ്ഞാറ്റയും സിനിമയിലേയ്ക്ക് വരാനുള്ള തയ്യാറടുപ്പിലാണ്. അതിനായി ആരാധ കരും കാത്തിരിക്കുകയാണ്.

Articles You May Like

Comments are closed.