എത്രയും കാലിബറുള്ള മനുഷ്യനെയാണോ കോമഡി റോളുകള്‍ മാത്രം ചെയ്യിപ്പിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ നന്നായി ഉപയോഗിച്ചത് ഇന്നത്തെ തലമുറയാണ്; ഉര്‍വ്വശി

മലയാള സിനിമയിക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് ഇന്ദ്രന്‍സ് എന്ന നടന്‍. ഒരു കാലത്ത് ഇന്ദ്രന്‍സിനെ മാറ്റി നിര്‍ത്തിയവരാണ് ഇന്ന് ഖേദിക്കുന്നുണ്ടാലവും കോമഡി റോളുകള്‍ മാത്രമല്ല താരം കൈകാര്യം ചെയ്തിരിക്കുന്നത്. മനോഹരമായ ക്യാരക്ടര്‍ റോളുകളും വില്ലന്‍ വേഷങ്ങളുമൊക്കെ അദ്ദേഹത്തിന് കൈകാര്യം ചെയ്യാനായി പറ്റു മെന്ന് അദ്ദേഹം തെളിയിച്ചു. ഇപ്പോഴിതാ ഉര്‍വ്വശി ഇന്ദ്രന്‍സിന പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പുതിയ സിനിമയായ ജലധാര പമ്പ്‌സെറ്റില്‍ ഇന്ദ്രന്‍സും ഉര്‍വ്വശിയുമാണ് പ്രധാന വേഷം ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് കോമഡി വേഷങ്ങള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം.

ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍്പ് ഇന്ദ്രന്‍സ് ചേട്ടന്‍ ഇത്ര പ്രതിഭയുള്ള ആളാണെന്ന് അറിയില്ലായിരുന്നുവെന്നും ഇത്രയും കഴിവുള്ള ഒരാളെ കുറെ കാലത്തേയ്ക്ക് കോമഡി റോളുകള്‍ മാത്രം ചെയ്യിപ്പിച്ചത് എന്ന് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇന്ദ്രന്‍സേട്ടന്‍ വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായിട്ടാണ് അദ്ദേഹത്തിന്റെ തുടക്കം.

ആ സമയം പോലും വര്‍ക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വര്‍ക്ക്. എനിക്ക് വളരെ ഇഷ്ടമുള്ള കോസ്റ്റിയൂമറാണ് അദ്ദേഹം. ഇന്ദ്രന്‍സ് എന്ന പേരിന് പിന്നില്‍ പോലും വസ്ത്രാലങ്കാര മേഖലയ്ക്ക് പങ്കുണ്ട്. പിന്നീടാണ് അദ്ദേഹം കോമഡി വേഷങ്ങളിലൂടെ നടനായി അദ്ദേഹം വരുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി റോള്‍സൊക്കെ പറയുന്നത് പോലെ ചെയ്യും. കൂടെ അഭിന യിക്കുന്ന ആക്ടേഴ്‌സ് എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കിയാല്‍ അതെല്ലാം വിനയത്തോടെ അദ്ദേഹം കേ ള്‍ക്കും. പുഞ്ചിരിക്കും അതാണ് ഇന്ദ്രന്‍സ് ചേട്ടന്‍.

ഇന്നും അദ്ദേഹം അങ്ങനെയാണ്. അത് വളരെ നല്ല സ്വഭാവമാണ്. ഇന്ദ്രന്‍സിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചത് ഇന്നത്തെ തലമുറയാണെന്നും ഉര്‍വ്വശി പറയുന്നു. വലിയ കാലിബറുള്ള മനുഷ്യനെ നന്നായി ഉപയോഗിച്ചവര്‍ക്ക് നന്ദി പറയണമെന്നും ഉര്‍വ്വശി പറയുന്നു.

Comments are closed.