
ഞങ്ങള്‍ക്കിടയിലെ ഏറ്റവും പെര്‍ഫക്ട് ആക്ടറസ് അവളാണ്. ചെറുപ്പത്തില്‍ കല്‍പന ചേച്ചി വളരെ കുസൃതിയായിരുന്നു, എന്റര്‍ടെയിനര്‍ അവളായിരുന്നു; ഉര്‍വ്വശി
മലയാള സിനിമയിലെ മൂന്ന് അതുല്യ പ്രതിഭകളാണ് കല്‍പ്പന, ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍. നാടക താര ങ്ങളായ അച്ഛനമ്മമാരുടെ മക്കളായിട്ടായിരുന്നു ഇവരുടെ ജനനം. കലാകാരന്‍മാരായ അച്ചനം അമ്മയും മക്കളെ എല്ലാ കലകളിലും പ്രോത്സാഹിപ്പിച്ചിരുന്നു, സിനിമയില്‍ അവസരം എത്തിയപ്പോഴും മൂവരെയും അവര്‍ വിടാന്‍ മടിച്ചില്ല. അത് കൊണ്ട് തന്നെ നല്ല മൂന്ന താരങ്ങള്‍ മലയാള സിനിമയ്ക്ക് സ്വന്തമായി. മൂവരുടെയും കഴിവ് എടു ത്തു പറയേണ്ടത് തന്നെയാണ്. നായിക റോളുകളും ക്യാരക്ടര്‍ റോളുകളും കോമഡി റോളുകളും എല്ലാം വളരെ മനോഹരമാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. തമിഴിലും മലയാളത്തിലുമെല്ലാം ഇവര്‍ തിളങ്ങി. കല്‍പ്പന മാത്രം ഇന്നില്ല.

ആ നഷ്ടം മലയാള സിനിമയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. ഇപ്പോള്‍ കല്‍പ്പനയുടെ മകള്‍ ശ്രീമയിയും അഭിനയത്തിലെത്തിയിരിക്കുകയാണ്. വളരെ പെട്ടെന്നാണ് കല്‍പ്പന മരണപ്പെടുന്നത്. ഇപ്പോഴിതാ നടി ഉര്‍വ്വശി കല്‍പ്പനയെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ അഭിപ്രായം തുറന്ന് പറയാന്‍ ഒട്ടും മടി കാണി ക്കാത്ത താരം ആയിരുന്നു കല്‍പ്പന. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ചേച്ചിക്കൊപ്പം അഭിനയി ക്കാന്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഒന്നാമത് സഹോദരങ്ങളാണല്ലോ. അതുകൊണ്ട് തന്നെ ആര്‍ട്ടിഫിഷ ലായി എന്തെങ്കിലും പറയാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു.

ചേച്ചി പക്ഷെ ഈസിയായി ചെയ്യുമായിരുന്നു. ചെറുപ്പത്തില്‍ കല്‍പന ചേച്ചി വളരെ കുസൃതിയായിരുന്നു. നാദ സ്വര കച്ചേരി നടക്കുന്നിടത്ത് ചെന്ന് മുന്നില്‍ തന്നെ ഇരുന്ന് പുളി തിന്നു കൊണ്ടിരിക്കും. നാദസ്വരം വായിക്കുന്ന വരുടെ വായിലും വെള്ളം നിറയുമായിരുന്നു. അങ്ങനെ അവര്‍ വായിക്കുന്നതൊക്കെ തെറ്റും. അവസാനം സംഘാ ടകരും നാദസ്വര കച്ചേരി നടത്തുന്നവരുമൊക്കെ ഓടിച്ചു.

ഞങ്ങളുടെ വീട്ടിലെ കോമഡി താരവും എന്റര്‍ടെയ്ന്‍ മെന്റും കല്‍പന ചേച്ചിയായിരുന്നു. അവളെപ്പോഴും അവ ളെ കുറിച്ച് താഴ്ത്തി പറയാറേ ഉണ്ടായിരുന്നുള്ളു. എല്ലാ കാര്യങ്ങളിലും അവള്‍ അവളുടെ കുറ്റങ്ങള്‍ മാത്രമെ പറയുമായിരുന്നുള്ളു. ഞങ്ങള്‍ക്കിടെയിലെ ഏറ്റവും പെര്‍ഫക്ട് ആക്ടറസ് അവളാണ്. ചെറുപ്പം മുതലെ എല്ലാ കലാപരിപാടികളിലും അവള്‍ പങ്കെടുക്കും. അമ്മ അതിനൊക്കെ സപ്പോര്‍ട്ടായിരുന്നു. സ്‌കൂളിലെ സ്റ്റാര്‍
ആയിരുന്നു അവളെന്നും എല്ലാവര്‍ക്കും കല്‍പ്പനയെ വലിയ ഇഷ്ടമായിരുന്നുവെന്നും ഉര്‍വ്വശി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.