ബ്രേക്ക് ഫാസ്റ്റായി പഴഞ്ചോറാണ് ഉള്ളതെന്ന് പറഞ്ഞാല്‍ അത് കഴിക്കും. ഈ തെരുവിലുളള എല്ലാ കടയിലും അവന്‍ പോകാറുണ്ട്, സ്‌കൂളില്‍ പോകുന്നത് സൈക്കിളും ഓട്ടോയിലും ഒക്കെയാണ്; സ്റ്റാര്‍ കിഡ് എന്ന നിലയിലല്ല മക്കളെ വളര്‍ത്തിയിരിക്കുന്നതെന്ന് ഉര്‍വ്വശി

മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍ സ്റ്റാറെന്ന നിലയില്‍ ഒരു കാലത്ത് തിളങ്ങിയ നടിയാണ് ഉര്‍വ്വശി, ഇന്ന് തമിഴ് സിനിമകളാണ് താരം കൂടുതല്‍ ചെയ്യുന്നത്. എങ്കിലും മലയാളത്തില്‍ സജീവമാണ്. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമാക്കി താരം ചെയ്യാറുണ്ട്. പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ള നടിയാണ് ഉര്‍വ്വശി. മനോജ് കെ ജയനുമായുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ മലയാളികള്‍ ഏറ്റെടുത്ത വാര്‍ ത്ത ആയിരുന്നു. പിന്നീട് താരം മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയാണ്. അതില്‍ ഒരു മകനും താരത്തി നുണ്ട്. എങ്കിലും ആദ്യ ബന്ധത്തിലെ മകളെപ്പോഴും ഉര്‍വ്വശിക്കൊപ്പമുണ്ട്. ഇടയ്ക്ക് മക്കള്‍ക്കൊപ്പമുള്ള ചിത്ര ങ്ങളും താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ മക്കളെ പറ്റി താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. സാധാരണ താരങ്ങളുടെ മക്കള്‍ ജീവിക്കുന്നത് വലിയ സൗകര്യങ്ങളിലാണ്‌. എന്നാല്‍ തന്റെ മക്കള്‍ സാധാരണ നിലയിലാണെന്ന് തുറന്ന് പറയുകയാണ് ഉര്‍വ്വശി. സ്റ്റാര്‍ കിഡ് എന്ന രീതിക്കല്ല താന്‍ മക്കളെ വളര്‍ത്തിയിരിക്കുന്നതെന്ന് തുറന്ന് പറയുകയാണ് ഉര്‍വ്വശി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മക്കളെ പറ്റി പറഞ്ഞത്. ഏത് സാഹചര്യത്തിലായാലും ജീവി ക്കുവാന്‍ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും വളര്‍ത്തിയിരിക്കുന്നത്.

ബ്രേക്ക് ഫാസ്റ്റായി കുറച്ച് പഴഞ്ചോറാണ് ഉള്ളത്. അതില്‍ കുറച്ച് തൈരും ഉള്ളിയും ചേര്‍ത്ത് കഴിക്കണം എന്ന് പറഞ്ഞാല്‍ എന്റെ മോന്‍ അത് കഴിക്കണം. അല്ലാതെ അവന് ബെര്‍ഗര്‍ വേണം പിസ വേണമെന്ന് പറഞ്ഞാല്‍ അത് നടക്കില്ല. പഴഞ്ചോറും ഭക്ഷണമാണ്. അതിനെ ബഹുമാനിക്കണം. അത് പോലും ഇല്ലാത്ത ആളുകള്‍ എത്ര പേരുണ്ട്. എന്തും കഴിക്കണം എന്ന് ഞാന്‍ എന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്.

ഞാന്‍ എന്റെ മോനെ അടുത്തുള്ള വീട്ടിലെ കുട്ടികളുടെ ഒക്കെ കൂടെ കളിക്കുവാന്‍ വിടാറുണ്ട്. രാവിലെ തന്നെ ഇറക്കി വിടാറുണ്ട്.’ ഭര്‍ത്താവിനൊപ്പം ചെറിയ തട്ടുകടയിലൊക്കെ ചായ കുടിക്കാനും ദോശ കഴിക്കാനും പറഞ്ഞ് വിടാറുണ്ട്. ഈ തെരുവിലുളള എല്ലാ കടയിലും അവന്‍ പോകും. സ്‌കൂളില്‍ പോകാന്‍ കാര്‍ ഒരു ദിവസം ഇല്ലെ ങ്കില്‍ ഇല്ലെങ്കില്‍ ഓട്ടോയിലോ ബൈക്കിലോ സൈക്കിളിലോ ഒക്കെ അവന്‍ സ്‌കൂളില്‍ പോകാറുണ്ടെന്നും ഉര്‍വ്വശി പറയുന്നു. സാധാരണ കുട്ടിയായി തന്നെയാണ് താന്‍ മകനെ വളര്‍ത്തിയിരിക്കുന്നത്.

Articles You May Like

Comments are closed.